മരുന്നുകള്‍ ഫലിക്കുന്നില്ല; ഭീഷണിയായി പുതിയ ലൈംഗിക രോഗം

സിഡ്നി: മരുന്ന് ഫലിക്കാത്ത പുതിയ ലൈംഗിക രോഗം വൈദ്യലോകത്ത് ഉത്കണ്ഠ സൃഷ്ടിക്കുന്നു. മധ്യയൂറോപ്പില്‍നിന്ന് ആസ്ട്രേലിയയിലത്തെിയ സന്ദര്‍ശകയിലാണ് ഗൊണേറിയയുടെ പുതിയ രൂപം കണ്ടത്തെിയത്. പതിവ് ആന്‍റിബയോട്ടിക്കുകള്‍ ഫലിക്കാതെവന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അത്യന്തം അപകടകരമായ പുതിയ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. എ 8806 എന്നു പേരിട്ട ബാക്ടീരിയ മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ളതാണെന്ന് ആസ്ട്രേലിയന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഇതത്തേുടര്‍ന്ന്, ഗൊണേറിയ കണ്ടത്തെിയ എല്ലാ രോഗികളെയും അടിയന്തര പരിശോധനക്കു വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2009ല്‍ ജപ്പാനില്‍ 31 വയസ്സുകാരിയായ ലൈംഗികത്തൊഴിലാളിയിലാണ് ഈ രോഗം ആദ്യമായി കണ്ടത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.