അര്‍ബുദം കൃത്യമായി തിരിച്ചറിയാന്‍ ഇനി രക്തപരിശോധനയും

വാഷിങ്ടണ്‍: ഏതുതരം അര്‍ബുദമാണ് രോഗിക്കുള്ളതെന്നും അത് എത്രത്തോളം മൂര്‍ച്ഛിച്ചിട്ടുണ്ടെന്നും കണ്ടത്തൊന്‍ രക്തപരിശോധന വഴി കഴിയുമെന്ന് പുതിയ ഗവേഷണഫലം. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് അര്‍ബുദത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന രക്തപരിശോധന വികസിപ്പിച്ചെടുത്തത്. 
അര്‍ബുദകോശങ്ങള്‍ തുടര്‍ച്ചയായി വിഭജിക്കുകയും മൃതമാകുകയും ചെയ്യുന്നു. മൃതകോശങ്ങളുടെ ഡി.എന്‍.എ രക്തത്തില്‍ കലരുന്നു. രക്തത്തിലെ ഡി.എന്‍.എകളെ പഠനം നടത്തി അര്‍ബുദകോശങ്ങളെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇവയില്‍നിന്ന് അര്‍ബുദബാധയുടെ അളവ്, ചികിത്സയോട് രോഗിയുടെ ശരീരത്തിന്‍െറ പ്രതികരണം, ചികിത്സാകാലയളവില്‍ അര്‍ബുദത്തിനുണ്ടാകുന്ന വ്യതിയാനം എന്നിവ പഠിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. രക്തത്തില്‍ പതിനായിരക്കണക്കിന് ഡി.എന്‍.എകളില്‍നിന്ന് അര്‍ബുദബാധിതമായവയെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ തങ്ങള്‍ കണ്ടത്തെിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഈ സാങ്കേതികവിദ്യക്ക് സി.എ.പി.പി -സീക് (കാന്‍സര്‍ പേഴ്സനലൈസ്ഡ് പ്രൊഫൈലിങ് ബൈ ഡീപ് സീക്വന്‍സിങ് ) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. മുമ്പ് അസുഖം കണ്ടത്തെിയവരില്‍ പുരോഗതി വിലയിരുത്താനും അര്‍ബുദ സംശയമുള്ളവര്‍ക്ക് പരിശോധന നടത്താനും ഇതുപയോഗപ്പെടുത്താമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഗവേഷണഫലം നാച്വര്‍ മെഡിസിന്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.