വൃക്ക രോഗത്തിന്‍റെ മുന്നറിയിപ്പടയാളങ്ങൾ പലപ്പോഴും നിശബ്ദമായിരിക്കും. അവയിൽ പലതും നിർജലീകരണമായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. അതുകൊണ്ട് തന്നെ വെള്ളം കുടിച്ച് അത് പരിഹരിക്കാനാണ് ആളുകൾ ശ്രമിക്കുക. വൃക്ക രോഗത്തിന്‍റെയും നിർജലീകരണത്തിന്‍റെയും ലക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസം തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നേടാം.
1)സ്ഥിരമായ ക്ഷീണം
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും കടുത്ത ക്ഷീണം അനുഭവപ്പെടുന്നത് വൃക്ക രോഗത്തിന്‍റെ ലക്ഷണമാകാം. രക്തത്തിലെ ടോക്സിനുകൾ വൃക്കകൾ അരിച്ചെടുക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടുന്നത്.
2)വായിലെ വരൾച്ചയും ലോഹത്തിന്‍റെ രുചിയും
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും വായ വരണ്ട് തന്നെ ആണെങ്കിൽ അത് വൃക്ക തകരാറിലാകുന്നതിന്‍റെ ലക്ഷണമാകാം. അതുപോലെ ടോക്സിനുകൾ ഫിൽറ്റർ ചെയ്യാതെ വരുമ്പോൾ വായിൽ അമോണിയയുടേത് പോലുള്ള രുചി അനുഭവപ്പെടുന്നു.
3) മൂത്രത്തിലെ നിറ വ്യത്യാസം
നിർജലീകരണം ഉണ്ടാകുമ്പോൾ കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം ഉണ്ടാകുന്നു. എന്നാൽ പതയോടു കൂടി കട്ടിയുള്ള മൂത്രം വൃക്ക രോഗത്തിന്‍റെ ലക്ഷണമാണ്. ഇടക്കിടെയുള്ള മൂത്ര ശങ്ക, അതും രാത്രി കാലങ്ങളിൽ വൃക്കകൾ തകരാറിലായതു കൊണ്ടാകാൻ സാധ്യതയുണ്ട്.
4)അസാധാരണമായ നീര്
ശരീരത്തിലധികമാകുന്ന സോഡിയം, പഫിൻസ്, എന്നിവ ഫിൽറ്റർ ചെയ്യാൻ കഴിയാതെ വരുമ്പോൾ കണ്ണുകൾക്കു ചുറ്റും കൈകളിലും പാദത്തിലും വീക്കം അനുഭവപ്പെടും.
5)തലച്ചോറിലെ മന്ദതയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും
വൃക്ക രോഗവും നിർജലീകരണും മാനസിക നിലയെ ബുദ്ധിമുട്ടിലാക്കാം. എന്നാൽ വൃക്കകൾ കൃത്യമായി പ്രവർത്തിക്കാതെയാകുമ്പോൾ തലച്ചോറിന്‍റ പ്രവർത്തനം തകരാറിലാകുകയും മന്ദത അനുഭവപ്പെടുകയും ചെയ്യും.
6)ഓക്കാനം
ശരീരത്തിൽ നിന്ന് ടോക്സിനുകൾ ശരിയായ രീതിയിൽ ഫിൽറ്റർ ചെയ്യാതെ വരുമ്പോഴാണ് ഓക്കാനം ഉണ്ടാകുന്നത്.
7)പേശീ വലിവ്
വൃക്കകൾ ഇലക്ട്രോലൈറ്റുകൾ കൃത്യമായി അരിച്ചെടുക്കാതെ വരുമ്പോൾ പേശീ വലിവ് അനുഭവപ്പെടുന്നു.
9) നടുവേദന
വശങ്ങളിലും നടുവിലും ഉണ്ടാകുന്ന വേദന നിർജലീകരണത്തിന്‍റേതാകുമെന്ന് തെറ്റിദ്ധരിക്കാറുണ്ട്.എന്നാൽ വൃക്ക രോഗത്തിന്‍റെ ആകാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.