2050ഓടെ കാൻസർ മരണങ്ങൾ ആഗോളതലത്തിൽ 18 മില്യനാകുമെന്ന് റിപ്പോർട്ട്

ആഗോളതലത്തിൽ കാൻസർ മരണങ്ങൾ 2050 ഓടെ 18 മില്യനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണം കാൻസറാണെന്നും 2022ൽ ഏകദേശം 20 മില്യൻ പുതിയ കാൻസർ കേസുകളും 9.7 മില്യൻ കാൻസർ മരണങ്ങളും റിപ്പോർട്ട് ചെയ്തതായും റിപ്പോർട്ടിൽ പറ‍യുന്നു.

ഉയർന്ന ആയുർദൈർഘ്യവും വിദ്യാഭ്യാസവും ജീവിത നിലവാരവും ഉള്ള രാജ്യങ്ങളിൽ കാൻസർ നിരക്ക് പൊതുവെ കൂടുതലായിരിക്കും. എന്നാൽ സെർവിക്കൽ കാൻസർ പോലുള്ളവയുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചായിരിക്കും.മേൽപറഞ്ഞ സൂചികകൾ വളരെ കുറഞ്ഞ രാജ്യങ്ങളിലാണ് കൂടുതൽ കാൻസർ നിരക്ക് രേഖപ്പെടുത്തിയത്.

2022ൽ അഞ്ച് വർഷമായി കാൻസർ ചികിത്സയിലുള്ള 53.5 മില്യൻ ആളുകളാണുണ്ടായിരുന്നതെന്ന് രേഖകൾ പറയുന്നു. ലോകത്ത് അഞ്ചിൽ ഒന്നാളുകൾക്ക് കാൻസർ ബാധിക്കുന്നുവെന്നും അതിൽ ഒമ്പതിലൊന്ന് പുരുഷൻമാരും പന്ത്രണ്ടിലൊന്ന് സ്ത്രീകളും മരിക്കുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.

കാൻസർ കേസുകളും മരണങ്ങളും കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. 2023ലെ ഒരു പഠനമനുസരിച്ച് 1990 നും 2019നും ഇടക്ക് 50 വയസ്സിനുതാഴെ ഉള്ളവരിൽ കാൻസർ ബാധിതരുടെ എണ്ണം 79 ശതമാനം വർധിച്ചു. ഒപ്പം മരണ നിരക്ക് 28 ശതമാനം വർധിക്കുകയും ചെയ്തു.

115 രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടന നടത്തിയ സർവെയിൽ 39 ശതമാനം പേർക്ക് മാത്രമെ കാൻസറിന് വേണ്ട അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നുള്ളൂ. 28 ശതമാനം പേർക്ക് മാത്രമാണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്.

Tags:    
News Summary - Cancer deaths worldwide to reach 18 million by 2050

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.