തണുപ്പ്​ കാലത്ത്​ പ്രമേഹരോഗികൾക്ക്​​ കഴിക്കാവുന്നത്​

തണുപ്പ്​ കാലം വിശപ്പി​​​​​​െൻറ കൂടി കാലമാണ്​. വിശന്ന്​ വലഞ്ഞിരിക്കു​േമ്പാൾ കൈയിൽ കിട്ടുന്ന​െതല്ലാം തിന്നാ ൻ തോന്നുന്നതും സ്വാഭാവികം. എന്നാൽ നിങ്ങൾ പ്രമേഹ രോഗികളാണെങ്കിൽ പലപ്പോഴും പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരു ം. പ്രമേഹരോഗികൾക്ക്​ തണുപ്പുകാലത്ത്​ ആഹാരത്തിൽ ഉൾപ്പെടുത്താവന്ന ചില ഭക്ഷണ പദാർഥങ്ങൾ നോക്കാം

ഉലുവ
10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത്​ കഴിക്കുന്നത്​ ടൈപ്പ്​ 2 പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന്​ പഠ നങ്ങൾ തെളിയിക്കുന്നു. ഉലുവ വെള്ളത്തിന്​ രക്​തത്തി​െല പഞ്ചസാരയുടെ അളവ്​ കുറക്കാൻ സാധിക്കും. ഇൗ വെള്ളത്തിലടങ്ങിയ നാരംശം ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും കാർബോഹൈഡ്രേറ്റി​​​​​​െൻറയും പഞ്ചസാരയുടെയും ആഗിരണം കുറക്കുകയും ചെയ്യും.

ചീര


ധാരാളമായി ​നാരടങ്ങിയ ഭക്ഷണമാണ്​ ചീര. അതിനാൽ തന്നെ ദഹനം വളരെ സാവധാനമായിരിക്കും. ദഹിക്കാൻ സമയമെടുക്കുന്നതിനാൽ ​ രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ വേഗത്തിൽ ഉയരുന്നത്​ തടയും. ചീരയിൽ അന്നജമില്ലാത്തതും പ്രമേഹരോഗികൾക്ക്​ ഗുണകരമാണ്​.

കാരറ്റ്​
കാരറ്റിൽ രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന തരത്തിലുള്ള കാർബോഹൈഡ്രേറ്റ്​ വളരെ കുറവാണ്​. നാര്​ വളരെ കൂടുതലുമാണ്​.

ബീറ്റ്​റൂട്ട്​
ആരോഗ്യകരമായ നാര്​ അടങ്ങിയ പച്ചക്കറിയാണ്​ ബീറ്റ്​റൂട്ട്​. ബീറ്റ്​റൂട്ടിന്​ മധുരമുള്ളതിനാൽ പ്രമേഹരോഗികൾ അത്​ ഒഴിവാക്കണമെന്ന തെറ്റിദ്ധാരണ നാട്ടിലുണ്ട്​. എന്നാൽ ടെപ്പ്​ 2 പ്രമേഹരോഗികൾക്ക്​ ഉപയോഗിക്കാവുന്ന മികച്ച പച്ചക്കറിയാണ്​ ബീറ്റ്​റൂട്ട്​. നാര്​ കൂടാതെ, ഇരുമ്പ്​, പൊട്ടാസ്യം, മാംഗനീസ്​ പോലെ ആരോഗ്യത്തിന്​ ഗുണകരമായ ലവണങ്ങളുടെയും കലവറയാണ്​ ബീറ്റ്​റൂട്ട്​.

കറുവപ്പട്ട
കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കും. ആൻറി ഒാക്​സിഡൻറ്​ ധാരാളം അടങ്ങിയതിനാൽ പ്രമേഹ സാധ്യതയെ കുറക്കും. ഒരു കഷണം കറുവപ്പട്ട ഒരു ഗ്ലാസ്​ വെള്ളത്തിൽ രാത്രിമുഴുവൻ ഇട്ടുവെച്ച്​ രാവിലെ അത്​ ഉപയോഗിക്ക​ുന്നതാണ്​ ഏറ്റവും നല്ല രീതി.

Tags:    
News Summary - Winter Superfoods For Diabetes -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.