കോവിഡ്​ ഭീതിയൊഴിയുമോ; വാക്​സിൻ സെപ്​റ്റംബറിൽ പുറത്തിറക്കുമെന്ന്​

ലണ്ടൻ: കോവിഡ്​ 19 വ്യാപനം നിയന്ത്രിക്കാനുള്ള വാക്​സിൻ നിർമിക്കാനുള്ള ശ്രമത്തിലാണ് ​ലോകരാജ്യങ്ങൾ. ഒരു വർഷം കൊണ്ട്​ ലഭ്യമാക്കുമെന്ന്​ അമേരിക്കയും ആറ്​ മാസങ്ങൾ കൊണ്ട്​ ലഭ്യമാക്കുമെന്ന്​ ചൈനയും അവകാശപ്പെട്ട്​ രംഗത്തുണ്ടെങ്കിലും വാക്‌സിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ്​ മരുന്ന്​ നിർമാണ കമ്പനിയായ ആസ്ട്രസെനാക്ക. ഒക്​സ്​ഫോർഡ്​ യൂനിവേഴ്​സിറ്റിയുമായി ചേർന്നാണ്​ ഭീമൻ ബ്രിട്ടീഷ്​ മരുന്ന് നിർമാണ​ കമ്പനി ആസ്ട്രസെനാക്ക വാക്​സിൻ നിർമിക്കുന്നത്​.

സെപ്റ്റംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്‌സിൻ തയാറാക്കാമെന്ന പ്രതീക്ഷയിലാണ്​​ ആസ്ട്രസെനാക്ക കമ്പനി നേതൃത്വം. അതേസമയം വിതരണത്തിന്​ തയാറായി 20 ലക്ഷം വാക്​സിൻ ഡോസ്​ നിർമിച്ചതായി അമേരിക്കയും അവകാശപ്പെടുന്നുണ്ട്​. 

ഇതുവരെ ഞങ്ങൾ ശരിയായ ട്രാക്കിലാണ്​ ഒാടുന്നത്​. ഇപ്പോൾ തന്നെ  ഞങ്ങൾ വാക്​സിൻ നിർമാണം ആരംഭിക്കുകയാണ്​. പരിശോധന ഫലങ്ങൾ‌ ലഭിക്കുമ്പോഴേക്കും അവ ഉപയോഗത്തിന്​‌ തയ്യാറായിരിക്കണം. -ആസ്ട്രസെനാക്ക ചീഫ്​ എക്​സിക്യൂട്ടീവ്​ പാസ്​കൽ സോറിയോട്ട്​ ബി.ബി.സിയോട്​ പറഞ്ഞു.

ഓഗസ്റ്റ് മാസത്തോടെ ഡാറ്റ ലഭിക്കുമെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ധാരണ. സെപ്​റ്റംബറോടെ ഞങ്ങൾക്ക്​ ഫലപ്രദമായ വാക്​സിൻ ലഭ്യമായോ എന്ന കാര്യം അറിയാൻ സാധിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Production of Oxford-AstraZeneca vaccine begins-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.