ചൈനയിൽ നിന്ന്​ അസംസ്​കൃത വസ്​തുക്കളുടെ ഇറക്കുമതി കുറക്കും; മരുന്ന്​ വില ഉയരും

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള മരുന്ന്​ അസംസ്​കൃത വസ്​തുക്കളുടെ ഇറക്കുമതി കുറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ദ പ്രിൻറാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ ചൈനീസ്​ അസംസ്​കൃത വസ്​തുക്കളുപയോഗിച്ച്​ നിർമ്മിക്കുന്ന മരുന്നുകളുടെ വില ഉയരും.

ജനുവരി മുതൽ തന്നെ ചൈനയിൽ നിന്നുള്ള മരുന്ന്​ അസംസ്​കൃത വസ്​തുക്കളുടെ ഇറക്കുമതിയിൽ ഇടിവ്​ രേഖപ്പെടുത്തിയിരുന്നു. കോവിഡിനെ തുടർന്ന്​ ചൈനയിൽ ഉടലെടുത്ത സാഹചര്യമാണ്​  ഇറക്കുമതി കുറച്ചത്​. ഇതിന്​ പുറമേയാണ്​ ലഡാക്ക്​ സംഘർഷത്തെ തുടർന്നുള്ള പുതിയ പ്രശ്​നങ്ങളും ഉടലെടുത്തത്​. ഇതേ തുടർന്ന്​ ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളുള്ളപ്പോൾ മരുന്ന്​ വില വർധിപ്പിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിർമ്മാതാക്കളുടെ സംഘടനയായ ഡി.പി.സി.ഒ ദേശീയ മരുന്ന്​ വിലനിർണ്ണ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്​. അതോറിറ്റി ചെയർമാൻ ശുഭ്ര സിങ്​ തന്നെയാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. 

ആൻറിബയോട്ടിക്​ മരുന്നുകളുടേത്​ ഉൾപ്പടെ വിലയിൽ വർധനയുണ്ടാവുമെന്ന സൂചനകളാണ്​ നിലവിൽ പുറത്ത്​ വരുന്നത്​. പാരസെറ്റമോളി​​െൻറ വില 60 മുതൽ 190 ശതമാനം വരെ ഉയരും. ആൻറിബയോട്ടിക്​സി​​െൻറ നിർമാണത്തിന്​ ഉപ​േയാഗിക്കുന്ന രാസവസ്​തുവായ 6എ.പി.എക്ക്​ മുമ്പ്​ കിലോ ഗ്രാമിന്​ 400 രൂപയായിരുന്നു വിലയെങ്കിൽ ഇ​പ്പോഴത്​ 1,875 ആയി ഉയർന്നിട്ടുണ്ട്​. ഇത്​ പോലെ പെനിസിലിൻ ജിയുടെ വില 487ൽ നിന്ന്​ 750 ആയി വർധിച്ചു. ചൈനീസ്​ ഇറക്കുമതിയിൽ കടുത്ത നിയന്ത്രണം കൊണ്ടു വരുന്നതോടെ വില വീണ്ടും ഉയരും. 

Tags:    
News Summary - Prices of some medicines could go up-Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.