14 മെഡിക്കല്‍ ഉപകരണങ്ങളുടെ  വിലകൂടി കുറക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: കാര്‍ഡിയാക് സ്റ്റെന്‍റുകളുടെ വില ഗണ്യമായി കുറച്ചതിനു പിന്നാലെ 14 മെഡിക്കല്‍ ഉപകരണങ്ങളുടെ വിലകൂടി കുറക്കാന്‍ തീരുമാനം. 
ഓര്‍ത്തോപീഡിക് ഇംപ്ളാന്‍റ്സ്, ഇന്‍ട്രാകുലര്‍ ലെന്‍സുകള്‍, കൃത്രിമ ഹൃദയവാല്‍വ് തുടങ്ങി സിറിഞ്ചുകള്‍, സൂചികള്‍, കത്തീറ്റേഴ്സ് എന്നിവയുടെ വില അടുത്തമാസം കുറക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറക്കുന്നതു സംബന്ധിച്ചുള്ള നടപടി നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) ആരംഭിച്ചു. 

വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇവയുടെ നിര്‍മാതാക്കളോട് വിവിധ ഉല്‍പന്നങ്ങളുടെ വിശദവിവരം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍.പി.പി.എ ചെയര്‍മാന്‍ ഭുപേന്ദ്ര സിങ് വ്യക്തമാക്കി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയില്‍ നിര്‍മിക്കുന്നതുമായ മെഡിക്കല്‍ ഉപകരങ്ങള്‍ കൊള്ളലാഭം ഈടാക്കിയാണ് വില്‍ക്കുന്നതെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
 

നിലവില്‍ 14 മെഡിക്കല്‍ ഉപകരണങ്ങള്‍ ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക് നിയമത്തിന്‍െറ  മൂന്നാം വിഭാഗത്തിന്‍െറ  അടിസ്ഥാനത്തില്‍ മരുന്നുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡിയാക് സ്റ്റെന്‍റിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍പെടുത്തിയാണ് വിലകുറച്ചത്. ഇതോടൊപ്പം, 14 മെഡിക്കല്‍ ഉപകരണങ്ങളെയും അവശ്യമരുന്നുകളുടെ പട്ടികയില്‍പെടുത്തി വില നിയന്ത്രണം ഏര്‍പ്പെടുത്താനാണ് എന്‍.പി.പി.എ തീരുമാനിച്ചത്്. 
ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ  അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Tags:    
News Summary - price less for 14 medical equipment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.