കാൻസറിന്​ വഴിവെക്കും; മെലിയൽ മരുന്നിന്​ നിരോധം

അബൂദബി: മെലിയാൻ സഹായിക്കുമെന്നവകാശപ്പെടുന്ന മരുന്ന്​ കാൻസറിന്​ വഴിവെച്ചേക്കാവുന്ന മരുന്നി​​െൻറ വിൽപന അബൂദബി ഹെൽത്​ അതോറിറ്റി (ഹാദ്​) നിരോധിച്ചു.  യു.എ.ഇയിൽ നിരോധിച്ച സിബുർട്രാമി​​െൻറയും ഫിനാൽഫ്​താലി​​െൻറയൂം സാന്നിധ്യമുള്ള ഹൂഡിയ ഗോർഡോനി ഗോൾഡ്​ കാപ്​സ്യൂൾ എന്ന സപ്ലിമ​െൻറാണ്​ തടഞ്ഞത്​. കാൻസർ, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പ്രശ്​നങ്ങൾക്ക്​ ഇടയാക്കുമെന്നതിനാലാണ്​ നടപടി. രക്​തക്കുഴൽ മുറിച്ച്​ പരിശോധിക്കുന്നതിന്​ ഉപയോഗിച്ചിരുന്ന ഹാർമോണിക്​ എയ്​സ്​ ഷിയേർസി​​െൻറ വിൽപനയും തടഞ്ഞിട്ടുണ്ട്​. 
Tags:    
News Summary - medicine banned-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.