വരണ്ട ചർമമാണോ? ഈർപ്പം നിലനിർത്താൻ ചില നാച്ചുറൽ റെമഡികൾ പരീക്ഷിക്കാം

മുഖത്തെ വരണ്ട ചർമത്തിന് പല കാരണങ്ങളുണ്ട്. ചർമത്തിൽ നിന്ന് ജലാംശം വേഗത്തിൽ നഷ്ടപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ പ്രത്യേകിച്ച് ശൈത്യകാലത്ത്, അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് ചർമത്തെ വരണ്ടതാക്കുന്നു. ചർമം ഇറുകിയതായി തോന്നുക, പരുപരുത്തതായി തോന്നുക, ചില ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുക, ചർമത്തിൽ ചെറിയ വിള്ളലുകൾ കാണപ്പെടുക, ചർമം വെളുത്തതായി അടർന്നുപോകുക തുടങ്ങിയവയാണ് വരണ്ട ചർമത്തിന്റെ ലക്ഷണങ്ങൾ.

കുളിച്ച ശേഷം ചർമം ചെറുതായി നനഞ്ഞിരിക്കുമ്പോൾ തന്നെ അൽപം ശുദ്ധമായ വെളിച്ചെണ്ണ ദേഹത്തും മുഖത്തും പുരട്ടുക. ഇത് ചർമത്തിൽ ഒരു സംരക്ഷണ പാളിയായി പ്രവർത്തിച്ച് ഈർപ്പം നഷ്ടപ്പെടാതെ നോക്കും. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ചർമത്തെ നന്നായി മോയിസ്ചറൈസ് ചെയ്യുന്നു. തൈര്, അൽപം ചെറുപയർ പൊടി, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുക. തൈര് ഒരു മികച്ച മോയിസ്ചറൈസറാണ്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമത്തെ മൃദുവായി നിലനിർനിർത്തുന്നു. ശുദ്ധമായ കറ്റാർ വാഴ ജെൽ പ്രത്യേകിച്ച് ചെടിയിൽ നിന്ന് നേരിട്ടെടുത്തത് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുന്നത് ചർമത്തെ തണുപ്പിക്കാനും ഈർപ്പം നൽകാനും സഹായിക്കും.

ഉരുളക്കിഴങ്ങ് നീരും തേനും ചേർത്ത മിശ്രിതം വരണ്ട ചർമക്കാർക്ക് ഉപയോഗിക്കാവുന്ന ഒരു നല്ല പ്രകൃതിദത്ത പരിഹാരമാണ്. തേൻ ഒരു മികച്ച ഹ്യൂമെക്ടന്റാണ്. ഇത് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് ചർമത്തിൽ നിലനിർത്താൻ സഹായിക്കുന്നു. ഇത് വരണ്ട ചർമത്തിന് ഏറ്റവും പ്രധാനമാണ്. ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബയലുകളും തേനിൽ അടങ്ങിയിട്ടുള്ളതിനാൽ ചർമത്തെ ശാന്തമാക്കാനും കേടുപാടുകൾ കുറക്കാനും ഇത് സഹായിക്കുന്നു. ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള എൻസൈമുകൾ മുഖക്കുരുവിന്റെ പാടുകളും കറുത്തപാടുകളും കുറക്കാൻ സഹായിക്കും. ഇതിലെ അന്നജം ചർമത്തിന് മൃദുത്വം നൽകാൻ സഹായിക്കും.

വെള്ളത്തോടൊപ്പം ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തുന്നതും ഈ പ്രശ്നം പരിഹരിക്കാന്‍ സഹായകരമാകും. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് വരണ്ട ചര്‍മം ഉള്ളവര്‍ക്ക് വളരെ ഗുണം ചെയ്യും. ചര്‍മത്തിന്റെ തിളക്കം വീണ്ടെക്കാന്‍ ഇവ കഴിക്കുന്നത് നല്ലതാണ്. വരണ്ട ചര്‍മമുള്ളവര്‍ പ്രധാനമായും കഴിച്ചിരിക്കേണ്ട ഒന്നാണ് പാല്‍. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ, ബി5, ഇ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് വരണ്ട ചര്‍മം ഉള്ളവര്‍ക്ക് നല്ലതാണ്.

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ ദിവസവും ധാരാളം വെള്ളം കുടിക്കുക. നാച്ചുറൽ റെമഡീസ് ഉപയോഗിച്ചാലും ഇല്ലെങ്കിലും, കുളിച്ച ശേഷം ഉടനടി ഒരു നല്ല മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കുന്നത് വരണ്ട ചർമക്കാർക്ക് അത്യാവശ്യമാണ്. തണുപ്പുകാലത്ത്​ അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനാൽ ഇതിന്‍റെ തീവ്രത അതിരൂക്ഷമാകും. ചർമം വരണ്ടതായി തോന്നു​മ്പോൾ അത്​ തടയാൻ കൂടുതൽ വെള്ളത്തിൽ കഴുകുന്നത്​ നല്ലതാണെന്ന്​ തോന്നാം. എന്നാൽ അത്​ വിപരീതഫലമാണ്​ സംഭവിക്കുക. ചൂടു​ള്ള വെള്ളമോ സോപ്പുവെള്ളമോ ഉപയോഗിക്കുന്നത്​ നിങ്ങളുടെ ചർമത്തെ കൂടുതൽ മോശമായ അവസ്​ഥയിൽ എത്തിക്കും. കൂടുതൽ തവണ കഴുകു​മ്പോൾ നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുന്ന ഓയിൽ ചർമത്തിൽ നിന്ന്​ നഷ്​ടമാവുകയും കൂടുതൽ വരണ്ടതാക്കുകയും ചെയ്യും. കൂടുതൽ വരൾച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്കിൻ ഡോക്ടറെ കാണിക്കേണ്ടതാണ്.

Tags:    
News Summary - Dry skin? Try some natural remedies to maintain moisture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.