കൊല്ലത്തെ ഏഴുവയസ്സുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് 35ാം ദിവസം

കൊല്ലം: ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരിൽ ഏഴ് വ‍യസ്സുള്ള കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത് 35 ാം ദിവസം. പനപ്പെട്ടി സ്വദേശികളായ കുടുംബം ഷാര്‍ജയില്‍ നിന്നെത്തി 28 ദിവസം ഗൃഹ നിരീക്ഷണത്തിലായിരുന്നു. 35ാം ദിവസമാ ണ് കുട്ടിക്ക് കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

24നാണ് പനിയെ തുടര്‍ന്ന് കുട്ടിയെ ശാസ്താംകോട് ട താലൂക്കാശുപത്രില്‍ എത്തിച്ചത്. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. കുട്ടിയുടെ 63 പ്രൈമറി, 12 സെക്കൻഡറി കോണ്ടാക്ടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു.

തെങ്കാശി പുളയന്‍കുടിയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായ കുളത്തൂപ്പുഴ സ്വദേശിയുടെ സുഹൃത്തായ 51കാരനാണ് ഇന്ന് സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇയാളുടെ 18 പ്രൈമറി, 22 സെക്കൻഡറി കോണ്ടാക്ടുകളും കണ്ടെത്തിയിട്ടുണ്ട്. മൂന്നാമത്തെയാള്‍ ചാത്തന്നൂര്‍ സ്വദേശി 47കാരിയായ ആശ പ്രവര്‍ത്തകയാണ്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി അയച്ച 15 റാന്‍ഡം സാമ്പിളുകളിലൊന്നാണ് പരിശോധനയില്‍ പോസിറ്റീവായത്. ഇവര്‍ക്ക് രോഗം പകര്‍ന്ന വഴികള്‍ അന്വേഷിച്ചു വരികയാണ്.

ഇവരുടെ സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേയ്ക്ക് അയച്ചിരുന്നു. ഇന്ന് ഉച്ചയോടെ ഫലം അറിഞ്ഞു. മൂന്നു പേരുടേയും സാമ്പിള്‍ പരിശോധനാഫലം പോസിറ്റീവായതോടെ വിദഗ്ധ പരിചരണത്തിനായി പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാ സെക്കൻഡറി കോണ്ടാക്ടുകളും കൊറോണ കെയര്‍ സെന്‍ററുകളില്‍ കര്‍ശന നിരീക്ഷണത്തിലാണ്.

കൊല്ലം ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു ദിവസം മൂന്നു പേര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags:    
News Summary - covid confirmed in 35th day -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.