വീട്ടമ്മമാര്‍ സൂക്ഷിക്കുക; ഹറീഡ് വിമന്‍ സിന്‍ഡ്രോം അരികെ

രാവിലെ അഞ്ചരക്കെഴുന്നേറ്റാല്‍ രാത്രി പത്തരക്ക് പാത്രം കഴുകിവെച്ച് അടുക്കള തുടച്ചു വൃത്തിയാക്കി ഒന്നു നടുനിവര്‍ത്താന്‍ തുടങ്ങുമ്പോഴായിരിക്കും പാലില്‍ ഉറയൊഴിച്ചില്ളെന്ന് ഒര്‍മ്മ വരിക...അല്ളെങ്കില്‍ അമ്മയുടെ അസുഖവിവരമറിയാന്‍ ഒന്ന് വിളിച്ചു ചോദിച്ചില്ലല്ളോ എന്ന കാര്യം ഓര്‍ക്കുക അതുമല്ളെങ്കില്‍ കൊച്ചുമകന്‍െറ യൂണിഫോമിലെ പൊട്ടിയ ബട്ടണ്‍ തുന്നിയില്ലല്ളോ എന്നകാര്യം മനസ്സിലേക്കോടിയത്തെുക. കേരളത്തിലെ മിക്ക വീട്ടമ്മമാരുടെയും അവസ്ഥ ഇതാണ്. ദിവസം മുഴുവന്‍ വിശ്രമമില്ലാ· ജോലി...ടെന്‍ഷന്‍....ക്ഷീണം....കുട്ടികളുടെ പരാതി...ഭര്‍ത്താവിന്‍െറ കുറ്റപ്പെടുത്തല്‍...മറ്റ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പരിഭവങ്ങള്‍. ഒരു തരം ഭ്രാന്തു പിടിക്കുന്ന അവസ്ഥ. ഇത് ലോകത്ത·് വ്യാപകമായിക്കൊണ്ടിരിക്കുന്ന ‘ഹറീഡ് വിമന്‍ സിന്‍ഡ്രോം’ എന്ന രോഗാവസ്ഥയാകാം  അല്ളെങ്കില്‍ ആ രോഗത്തിലേക്കുള്ള യാത്രയുടെ തുടക്കവുമാവാം....

ആധുനിക കാലത്തെ തിരക്കുപിടിച്ച ജീവിതം സമ്മാനിക്കുന്ന ശൈലീരോഗങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോമിന്. പ്രത്യേകിച്ച് കേരളം പോലെയുള്ള സംസ്ഥാനത്ത്. സ്ത്രീകള്‍ കൂടുതയായി ജോലിക്ക് പോകാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഈ അവസ്ഥ ഉയര്‍ന്ന തോതില്‍ കാണ്ടുവരുന്നുണ്ട്. നഗരപ്രദേശങ്ങളിലെ വീട്ടമ്മമാരിലാണ് ഇത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രത്യേകിച്ച് കാരണങ്ങളില്ലാതെ ശരീരഭാരം ക്രമാതീതമായി കൂടുക; അല്ളെങ്കില്‍ കുറയുക, വിട്ടുമാറാത്ത ക്ഷീണം, ഉല്‍സാഹക്കുറവ്, ഉറക്കമില്ലായ്മ, അമിതമായ കോപം, ആത്മാഭിമാനക്കുറവ്, ലൈംഗിക വിരക്തി, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് ഹറീഡ് വിമന്‍ സിന്‍ഡ്രത്തിന്‍െ പ്രധാന ലക്ഷണങ്ങള്‍. മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം ഒരുമിച്ചോ ഏതെങ്കിലും ചിലതുമാത്രമായോ ഏറിയും കുറഞ്ഞും നിത്യജീവിതത്തിനിടയില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇതൊരു രോഗാവസ്ഥയായി ആരും കണക്കിലെടുത്തിട്ടില്ല.
എനിക്കുമാത്രമുള്ള പ്രശ്നം അഥവാ എന്‍െറ വിധി എന്നുകരുതി പലരും ഈ അവസ്ഥയെ എഴുതി തള്ളാറാണ് പതിവ്. എന്നാല്‍ തുടച്ചയായി ഇത്തരം ലക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം  നിയന്ത്രിക്കുകയോ ചികില്‍സിച്ച് ഭേദമാക്കുകയോ ചെയ്തില്ളെങ്കില്‍ അത് വിഷാദരോഗം, ഹൃദൃയസംബന്ധമായ രോഗങ്ങള്‍, സന്ധിവേദന, രക്ത സമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കും. രോഗം രൂക്ഷമാവുന്ന പക്ഷം അത് ആരോഗ്യത്തെയും കുടുംബജീവിതത്തെയും തകര്‍ക്കാനും കാരണമായേക്കാം.

വീട്ടിലേയും ഓഫീസിലെയും എല്ലാ ജോലികളും തന്‍െറ മാത്രം ചുമതലയാണെന്ന മിഥ്യാ ധാരണയാണ് ഈ രോഗത്തിന്‍െറ മൂലകാരണം. എല്ലാ കാര്യങ്ങളും താന്‍ ചെയ്താല്‍ മാത്രമേ ശരിയാവൂ എന്ന ധാരണയും ഇക്കൂട്ടരില്‍ സാധാരണമാണ്. വീട്ടുജോലിക്കാരെ കിട്ടാതായതും അതേ സമയം ജോലിക്ക് പോകാന്‍ തുടങ്ങിയതുമാണ് വീട്ടമ്മമാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരവസ്ഥ. കുട്ടികളുടെ പഠനകാര്യങ്ങളില്‍ മുമ്പൊന്നുമില്ലാത്തവിധം മാതാപിതാക്കള്‍ക്ക് പങ്കുണ്ടായതും ഈ അവസ്ഥക്ക് ആക്കം കൂട്ടുന്നു. അണുകുടുംബങ്ങളിലെ വീട്ടമ്മമാര്‍ക്കാകട്ടെ തങ്ങളുടെ മാനസിക പ്രയാസങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലാതായതും നഗരവത്കരണത്തിന്‍െറ ഭാഗമായി അയല്‍പക്ക ബന്ധങ്ങള്‍ ഒരു ചിരിയിലോ കുശലത്തിലോ ഒതുങ്ങിയതും മാനസിക സമ്മര്‍ദ്ദവും അതുവഴി ശാരിരിക പ്രശ്നങ്ങളും രൂക്ഷമാവാന്‍ ഇടയാക്കിയിട്ടുണ്ട്. അടുക്കും ചിട്ടയുമില്ലാത്ത ജീവിത ശൈലിയും ആസൂത്രണമില്ലാതെ ചെയ്യുന്ന ജോലികളുമാണ് ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കൂട്ടാനിടയാക്കുന്ന മറ്റൊരു ഘടകം.

രണ്ടു വര്‍ഷം മുമ്പ് ബ്രിട്ടനിലെ വനിതാ മാസികയായ ‘പ്രൈമ’ പതിനായിരത്തോളം വീട്ടമ്മമാരില്‍ നടത്തിയ സര്‍വേയില്‍ 75 ശതമാനത്തിലധികം പേര്‍ ‘ഹറീഡ് വിമന്‍ സിന്‍ഡ്രോ’ത്തിന്‍െറ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. അമേരിക്കയിലാകട്ടെ മൂന്നുകോടിയിലധികം സ്ത്രീകളെ ഈ അസുഖം ബാധിച്ചു കഴിഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇതേ കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ളെങ്കിലും നഗരങ്ങളില്‍ ഈ രോഗലക്ഷണങ്ങളമായി സമീപിക്കുന്നവരുടെ എണത്തില്‍ വന്‍വര്‍ധനയാണുണ്ടായിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സ്വന്തം പരിമിതികള്‍ മനസ്സിലാക്കി ജോലിഭാരം ക്രമീകരിക്കുകയാണ് ഈ അവസ്ഥയെ നേരിടാനുള്ളള പ്രധാന മാര്‍ഗം. വീട്ടമ്മമാര്‍ പ്രത്യേകിച്ച് ജോലിക്ക് പോകുന്നവര്‍ വീട്ടുജോലികളില്‍ ഭര്‍ത്താവിനെയും മുതിര്‍ന്ന കുട്ടികളെ പങ്കെടുപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഭര്‍ത്താവും കുട്ടികളുമൊന്നിച്ച് അടുക്കളയില്‍ തമാശപറഞ്ഞ് റേഡിയോയിലെ പാട്ടും കേട്ട്  ജോലിചെയ്യുമ്പോള്‍ അത് വീട്ടമ്മയുടെ ശാരീരികമായ ജോലിഭാരവും മാനസികമായ സമ്മര്‍ദ്ദവും വലിയ തോതില്‍ കുറക്കുമെന്നതില്‍ സംശയമില്ല.

പ്രതിരോധത്തിന് ഏതാനും വഴികള്‍ :-
1.വീട്ടുജോലിയുടെ ഭാരവും വിഷമങ്ങളും കുടുംബാംഗങ്ങളോട് പങ്കുവെച്ച് അവരുടെ സഹകരണവും സഹായവും തേടുക.
2. ഓഫീസില്‍ തന്‍െറ മാത്രം ജോലികള്‍ കൃത്യമായും സമയബന്ധിതമായും ചെയ്യാന്‍ ശ്രമിക്കുക.
3. മേലധികാരികളെ ബോധ്യപ്പെടുത്തി അധിക ചുമതലകളും ഉത്തരവാദിത്തങ്ങളും കുറക്കുക.
4. വീട്ടുജോലികള്‍ ആസൂത്രണം ചെയ്ത് ക്രമീകരിച്ച ശേഷം ചെയ്യുക.
5. ഇടക്ക് ടി.വി കാണാനും വായിക്കാനും സൗഹൃദങ്ങള്‍ പങ്കുവെക്കാനും സമയം കണ്ടത്തെുക.
6. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക.
7.വ്യയാമം ചെയ്യുക.
8. ആവശ്യത്തിന് വിശ്രമിക്കുക.
9.കൃത്യമായി ഉറങ്ങുക.
10. വീട്ടിലും ഓഫീസിലും അയല്‍പക്കങ്ങളിലും സ്നേഹപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്തുക.
ചില സാഹചര്യങ്ങളില്‍ വിദഗ്ദ ചികില്‍സയും ആവശ്യമായി വന്നേക്കാം. അങ്ങിനെയുള്ളപക്ഷം വൈദ്യസഹായം തേടേണ്ടതാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.