പിസ, സോഫ്റ്റ് ഡ്രിങ്ക് അമിത ഉപയോഗം: കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ലണ്ടന്‍: പിസ, സോഫ്റ്റ് ഡ്രിങ്കുകള്‍, ബിസ്കറ്റ് തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ സ്ഥിരമായി കഴിക്കുന്ന കുട്ടികളില്‍ കരള്‍രോഗ സാധ്യത കൂടുതലാണെന്ന് പഠനം. ഇത്തരം ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസാണ് (പഴങ്ങളിലും തേനിലുമുള്ള പഞ്ചസാര) കരള്‍ സംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ കാരണം. സ്ഥിരമായി ഉയര്‍ന്ന അളവില്‍ ഫ്രക്റ്റോസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലുള്ള യൂറിക് ആസിഡിന്‍െറ അളവ് വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ഇത് കരളിലെ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത്തരത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ ഉണ്ടാകുന്ന അസുഖങ്ങളിലൊന്നാണ് കരള്‍വീക്കം. പാശ്ചാത്യ രാജ്യങ്ങളിലും മറ്റു വികസ്വര രാജ്യങ്ങളിലും കരള്‍വീക്കമുണ്ടാവുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ 30 ശതമാനം ആളുകളിലും 9.6 ശതമാനം കുട്ടികളിലും പൊണ്ണത്തടിയുള്ള 38 ശതമാനം കുട്ടികളിലും കരള്‍വീക്കമടക്കമുള്ള കരള്‍രോഗങ്ങള്‍ ഉള്ളതായി കണ്ടത്തെിയിട്ടുണ്ട്. കരള്‍വീക്കം മുതിര്‍ന്നവരില്‍ കരളിലുള്ള അര്‍ബുദത്തിനും ഇടയാക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇറ്റലിയിലും ബ്രിട്ടനിലുമുള്ള ഗവേഷകര്‍ കരള്‍രോഗ ബാധിതരായ പൊണ്ണത്തടിയുള്ള  271 കുട്ടികളിലും കൗമാരക്കാരായ 155 ആണ്‍കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. ഗവേഷണം നടത്തിയവരില്‍ 90 ശതമാനം പേരും ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ സോഫ്റ്റ് ഡ്രിങ്കുകളും സോഡയും കഴിക്കുന്നതായി സമ്മതിച്ചു.

95 ശതമാനം പേരും രാവിലെയും ഉച്ചക്കും പിസ, ബിസ്കറ്റ് തുടങ്ങിയ സ്നാക്കുകള്‍ കഴിക്കുന്നവരാണ്. രോഗികളില്‍ 37.6 ശതമാനം പേര്‍ക്ക് കരള്‍വീക്കവും ഇവരില്‍തന്നെ 47 ശതമാനം പേരില്‍ വലിയ അളവില്‍ യൂറിക് ആസിഡിന്‍െറ സാന്നിധ്യവുമുണ്ട്.

Tags:    
News Summary - pizza fooding reason of cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.