Posted On
date_range Updated On
date_range ഉല്ലാസമീ.. സൈക്കിൾ യാത്ര
പ്രകൃതിയെ തൊട്ടറിയുന്ന മനോഹാരിതകളിലേക്ക് നമുക്കൊരു യാത്ര പോയാലോ? ഇളം കാറ്റിനൊപ്പം കഥപറഞ്ഞും കാഴ്ചകൾകണ്ടും ഒരു സൈക്കിൾ സവാരി. ആരോഗ്യബോധവും പരിസ്ഥിതി ബോധവും വർധിച്ചുവരുന്ന കാലത്ത് വ്യായാമവും മാനസീകോല്ലാസവും പ്രദാനംചെയ്യുന്ന സൈക്കിൾ സവാരി. ഓരോ പുതിയ റൈഡും നേട്ടങ്ങളുടെയും ആത്മവിശ്വാസത്തിന്‍റെയും പ്രതീകമാണ്.
സൈക്കിൾ ചവിട്ടുന്നതിലൂടെ ഉത്തേജിതമാകുന്ന എൻഡോർഫിൻ ഹോർമോണുകൾ ശരീരത്തിലെ സ്വാഭാവിക മാനസികാവസ്ഥ നിലനിർത്തുകയും രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു. സമ്മർദ്ദങ്ങളെ അതിജീവിക്കാനുളള ശേഷിയാണ് റൈഡുകൾ സമ്മാനിക്കുന്നത്. അതാണ് ജീവിതത്തെ ആനന്ദത്തിലേക്ക് നയിക്കുന്നത്.
സൈക്കിൾ റൈഡുകൾ മറക്കാത്ത അനുഭവമാക്കാം.. ഓരോ നിമിഷങ്ങളും ഹൃദയത്തോട് ചേർത്തുവെക്കാം.. ജീവിതയാത്രകൾ സുഗമവും സുരക്ഷിതവും ഉല്ലാസവുമാക്കാം.. നമ്മുടെ ആരോഗ്യമാണ് നമ്മുടെ സന്തോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.