ഗുജറാത്തിൽ നാലാമത്തെ ഒമിക്രോൺ കേസ്; രോഗ ബാധിതരുടെ എണ്ണം 41 ആയി
ന്യൂഡൽഹി: ഗുജറാത്തിൽ ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 41 ആയി. ദക്ഷിണാഫ്രിക്കയിൽനിന്ന് ഗുജറാത്തിലെത്തിയ 42കാരന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഡിസംബർ മൂന്നിന് ദക്ഷിണാഫ്രിക്കയിൽനിന്ന് കെനിയ -അബൂദബി വഴിയാണ് ഡൽഹിയിലെത്തിയത്. ആദ്യ പരിശോധനയിൽ ഇയാളുടെ കോവിഡ് ഫലം നെഗറ്റീവായിരുന്നു. ഡിസംബർ നാലിന് നടത്തിയ പരിശോധനയിലും നെഗറ്റീവായിരുന്നു. എന്നാൽ, ഇദ്ദേഹത്തെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഡിസംബർ എട്ടിന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാകുകയും ഒമിക്രോൺ സ്ഥിരീകരിക്കുകയും ചെയ്തു. ഇയാളുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി അയച്ചു.
നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവാണ്. മഹാരാഷ്ട്രയിൽ രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. വിദേശയാത്രക്ക് ശേഷം മടങ്ങിയെത്തിയവരാണ് ഇരുവരും.
നിലവിൽ ആറു സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 20 പേർക്കും രാജസ്ഥാനിൽ ഒമ്പതുപേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കർണാടക -മൂന്ന്, ഗുജറാത്ത് -നാല്, ഡൽഹി -രണ്ട്, കേരള, ആന്ധ്രപ്രദേശ്, ഛണ്ഡീഗഡ് ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.