രാജ്യത്ത്​ 358 ഒമിക്രോൺ കേസുകൾ; കേരളത്തിലെയും മിസോറാമിലെയും കണക്കുകൾ​ ആശങ്ക സൃഷ്ടിക്കുന്നെന്ന്​

ന്യൂഡൽഹി: രാജ്യത്ത്​ 17 സംസ്ഥാനങ്ങളിലായി 358 പേർക്ക്​ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 114 പേർ രോഗമുക്തി നേടി. ഒമി​ക്രോൺ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

0.6 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ സ്ഥിരീകരണ നിരക്ക്​. എന്നാൽ രാജ്യത്തെ 20 ജില്ലകളിൽ രോഗ സ്ഥിരീകരണ നിരക്ക്​ അഞ്ചുശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ്​. രണ്ടുജില്ലകളിൽ ഇത്​ 10 ശതമാനത്തിന്​ മുകളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരള, മഹാരാഷ്ട്ര, തമിഴ്​നാട്​, പശ്ചിമബംഗാൾ, കർണാടക, മിസോറാം സംസ്ഥാനങ്ങളിൽ രോഗ സ്ഥിരീകരണ നിരക്ക്​ ഉയർന്നതാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാ​​ജേഷ്​ ഭൂഷൺ അറിയിച്ചു.

മഹാരാഷ്ട്രയിൽ 88, ഡൽഹി 67, തെലങ്കാന 38, തമിഴ്​നാട്​, 34, കർണാടക 31, ഗുജറാത്ത്​ 30 എന്നിങ്ങനെയാണ്​ ഒമിക്രോൺ കേസുകളുടെ എണ്ണം. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരണം. വിട്ടുവീഴ്​ച പാടില്ല. കേരളത്തിലെയും മിസോറാമിലെയും കോവിഡ്​ സ്ഥിരീകരണ നിരക്ക്​ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റർ ഡോസ്​ വാക്​സിൻ നൽകിയതുകൊണ്ട്​ മാത്രം ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. 

Tags:    
News Summary - 17 Indian states reported 358 cases of the Omicron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.