ദുബൈ: വാഹനമോടിക്കുന്നവരോട് അധികൃതർക്ക് വീണ്ടും വീണ്ടും ഉണർത്താനുള്ള കാര്യമി താണ്. സ്കൂളുകൾ തുറന്നിരിക്കുന്നു. കുട്ടികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധി പേരുണ്ടാവും റോഡിൽ, വാഹനത്തിലും കാൽനടക്കാരായും. അവരുടെ കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തിയേ തീരൂ. ആദ്യ സ്കൂൾ ദിവസംതന്നെ അൽെഎനിൽ സ്കൂൾ ടീച്ചർക്കുനേരെ വാഹനം പാഞ്ഞുകയറി. അതും സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുേമ്പാൾ. അൽെഎൻ സറൂജ് മേഖലയിലുണ്ടായ അപകടത്തിൽ കാര്യമായി പരിക്കേറ്റ ടീച്ചറെ ആശുപത്രിയിലേക്കു മാറ്റി.
സ്കൂൾ വാഹനത്തിൽനിന്നിറങ്ങി അപ്പുറത്ത് പാർക്ക് ചെയ്തിരുന്ന തെൻറ വാഹനത്തിലേക്ക് സീബ്രാലൈനിലൂടെ പോവുകയായിരുന്ന ടീച്ചറെ കണ്ട് രണ്ടു വരികളിലെ വാഹനങ്ങൾ നിർത്തിയിരുന്നു. എന്നാൽ, മൂന്നാമതൊന്ന് ചീറിപ്പാഞ്ഞുവന്ന് ഇടിച്ചിടുകയായിരുന്നു.ഷാർജയിൽ സ്കൂളിൽനിന്ന് മടങ്ങിവരുകയായിരുന്ന വിദ്യാർഥിക്കും വാഹനമിടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
പിഴ പിഴ വലിയ പിഴ
സീബ്രാലൈനിലൂടെ കാൽനടക്കാർ റോഡ് മുറിച്ചുകടക്കുേമ്പാൾ വാഹനം നിർത്തിയില്ലെങ്കിൽ 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയൻറുകളുമാണ് യു.എ.ഇ നിയമപ്രകാരമുള്ള ശിക്ഷ. സീബ്രാ ക്രോസിങ്ങുകൾ, ഫൂട്ട്ഒാവർ ബ്രിഡ്ജുകൾ എന്നിവയിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കാൽനടക്കാർക്ക് 400 ദിർഹം പിഴ നൽകേണ്ടിവരും. അഞ്ഞൂറോ നാനൂറോ പിഴ വരുമെന്നത് മാത്രമല്ല, ഒരു കൈപ്പിഴമൂലം വിലപ്പെട്ട മനുഷ്യജീവിതങ്ങൾതന്നെ അപകടത്തിലാകും എന്നതാണ് ഒാർക്കേണ്ടത്.
ഭ്രാന്തുപിടിച്ച ഡ്രൈവിങ്; 225 കിലോമീറ്റർ വേഗത്തിലോടിയ കാർ പിടികൂടി
ദുബൈ: യു.എ.ഇയിലെ റോഡുകൾക്കെല്ലാം നിശ്ചിത വേഗപരിധിയുണ്ട്. അതിനേക്കാൾ ഒരൽപം വേഗത്തിൽ ഒാടിയാൽപോലും മുന്നറിയിപ്പും പിഴയും കിട്ടും. ഉമ്മുൽഖുവൈനിൽ ഒരാൾ വാഹനമോടിച്ചതു കണ്ട് പൊലീസിന് ഒരു കാര്യം ബോധ്യമായി, ചങ്ങാതിയുടെ മനോനില അത്ര ശരിയല്ല, അല്ലെങ്കിൽ ആരെങ്കിലും കത്തിച്ചുവിടുമോ മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ.
ഉമ്മുൽഖുവൈനിലൂടെ കടന്നുപോകുന്ന ശൈഖ് സായിദ് റോഡിൽ മണിക്കൂറിലെ പരമാവധി വേഗം 80 കിലോമീറ്റർ ആണെന്നിരിക്കെയാണ് ഇൗ അഹങ്കാരം. ഉടനടി പൊലീസ് പാഞ്ഞെത്തി വാഹനവും ഒാടിച്ചയാളെയും കസ്റ്റഡിയിൽ എടുത്തു. വേഗനിയന്ത്രണം കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം വലിയ ദുരന്തങ്ങൾക്കും കടുത്ത ശിക്ഷാനടപടികൾക്കും വഴിവെക്കുമെന്നും ഉമ്മുൽഖുവൈൻ പൊലീസ് ട്രാഫിക്-പട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരാളോടും ദയാദാക്ഷിണ്യമുണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.