ദുബൈ: അൽഖൂസിലെ ലേബർ ക്യാമ്പിലേക്ക് ഇന്നലെ സ്നേഹവും സന്തോഷവും നിറച്ച് ഒരു വാഹനമെത്തി. യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ജൻമശതാബ്ദി വർഷം പ്രമാണിച്ച് ഒരുക്കിയ സായിദ് ഹാപ്പിനസ് വാനിൽ ആയിരക്കണക്കിന് തൊഴിലാളികൾക്കുള്ള ഉച്ച ഭക്ഷണമാണ് ഒരുക്കിയിരുന്നത്. കാതങ്ങൾക്കപ്പുറമുള്ള രാജ്യങ്ങളിൽ നിന്നെത്തി സ്വന്തം നാടിെൻറയും കുടുംബത്തിെൻറയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനും യു.എ.ഇയുടെ വികസനപ്രവർത്തനത്തിലും പങ്കുവഹിക്കുന്ന മനുഷ്യർക്ക് രാഷ്ട്രപിതാവിെൻറ ജൻമദിനത്തിൽ ഭക്ഷണം വിളമ്പിയത് ദാറുൽ ബിർ സൊസൈറ്റിയാണ്. ഒപ്പം തുണിയും ഷൂസും അടങ്ങുന്ന ബാഗ്, മധുര പലഹാരങ്ങൾ എന്നിങ്ങനെ ഒേട്ടറെ സമ്മാനങ്ങളും.
ശൈഖ് സായിദ് പരിശീലിപ്പിച്ച ജീവകാരുണ്യ പാഠങ്ങളെക്കുറിച്ച് വിശദീകരിച്ച സൊസൈറ്റി പ്രവർത്തകർ ചോദ്യോത്തര വിജയികൾക്ക് റസ്റ്റൻറ് കൂപ്പണുകൾ മുതൽ എയർ അറേബ്യ വിമാന ടിക്കറ്റ് വരെ കൈമാറി. എല്ലാവരും സന്തോഷം അർഹിക്കുന്നു എന്ന പ്രമേയമാണ് ദാറുൽ ബിർ ഇതു വഴി പങ്കുവെച്ചത്. നിർധനർക്കും നിരാലംഭർക്കും ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഹാപ്പിനസ് വാൻ ഒാരോ ആഴ്ചയും രാജ്യത്തിെൻറ പല ഭാഗങ്ങളിലും ഒാടിയെത്തും. രാഷ്ട്രപിതാവിെൻറ ദർശനങ്ങൾക്കുള്ള അഭിവാദനമാണ് ഹാപ്പിനസ് വാൻ എന്ന് ദാറുൽ ബിർ സൊസൈറ്റി സി.ഇ.ഒ അബ്ദുല്ലാ അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. നാടും വീടും വിട്ട് വന്ന് ജോലി ചെയ്യുന്ന തൊഴിലാളികളോട് സ്നേഹം പങ്കുവെക്കാൻ ഉചിതമായ അന്താരാഷ്ട്ര തൊഴിലാളി ദിന സന്ദർഭവും ഒത്തു വന്നത് ആഹ്ലാദകരമാണെന്ന് ഡെ. ഡയറക്ടർ ഹിഷാം അൽ സഹ്റാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.