ഷാർജ: യുവ കലാസാഹിതി ഷാർജ യൂനിറ്റിന്റെ വാർഷിക പരിപാടിയായ യുവകലാസന്ധ്യയുടെ പതിമൂന്നാമത് പതിപ്പ് ‘രാഗനിലാവിൽ’ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ ഭാരവാഹികളായ ശ്രീപ്രകാശ്, ഷാജി ജോൺ, ജിബി ബേബി, യുവകലാസാഹിതി നേതാക്കളായ വിൽസൺ തോമസ്, ബിജു ശങ്കർ, മിനി സുഭാഷ് എന്നിവർ ആശംസ നേർന്നു. ഷാർജ യൂനിറ്റ് സെക്രട്ടറി പത്മകുമാർ ആമുഖപ്രസംഗം നടത്തി. അഭിലാഷ് ശ്രീകണ്ഠാപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ രഞ്ജിത്ത് സൈമൺ സ്വാഗതവും സ്മിനു സുരേന്ദ്രൻ നന്ദിയും പറഞ്ഞു. യുവകലാസാഹിതി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, സുബീർ അരോൾ, നമിത സുബീർ, ഷാർജ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ, യൂനിറ്റ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യുവകലാസാഹിതി ഷാർജ യൂനിറ്റിന്റെ നേതൃത്വത്തിലുള്ള പി.കെ. മേദിനി ഗായകസംഘം അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വനിതാ കലാസാഹിതി ഷാർജ യൂനിറ്റ് പ്രവർത്തകർ അവതരിപ്പിച്ച സംഘനൃത്തവും തുടർന്ന് മലയാള സിനിമാ പിന്നണി ഗായകരായ കെ.ജി. മാർക്കോസ്, ചിത്ര അരുൺ തുടങ്ങിയവർ നേതൃത്വം നൽകിയ ഗാനസന്ധ്യയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.