അ്ജമാൻ: യുവകലാസാഹിതി അജ്മാൻ യൂണിറ്റ് സംഘടിപ്പിച്ച ഉണർത്തുപാട്ട് ഉൽസവമായി. ‘ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ‘യുടെ പതിനെട്ട് കലാകാരാണ് മൂന്ന് മണിക്കൂർ വേദിയിലും സദസ്സിലും നിറഞ്ഞു നിന്നത്. നാടൻ പാട്ടുകൾ, അനുഷ്ഠാന കലകൾ, നാടോടിപ്പാട്ടുകൾ, വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയുടെ അവതരണം ഏവർക്കും പുതിയ അനുഭവവും അനുഭൂതിയുമായി. പ്രേംകുമാർ ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു.
യുവകലാസാഹിതി കേന്ദ്ര കമ്മറ്റി സെക്രട്ടറി വിത്സൺ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോ. ജനറൽ സെക്രട്ടറി അഡ്വ.സന്തോഷ് കെ. നായർ ആശംസയർപ്പിച്ചു. അൻസാർ അഞ്ചൽ സ്വാഗതം പറഞ്ഞു. പ്രവാസിഭാരതതീയ പുരസ്കാര ജേതാവ് അഷ്റഫ് താമരശ്ശേരി, സംവിധായകൻ ബാഷ് മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.