Posted On
date_range Updated On
date_range ആർ. ബാലകൃഷ്ണപിള്ള സഹോദര തുല്യൻ -എം.എ. യൂസുഫലി
ദുബൈ: വളരെ അടുത്ത സഹോദര ബന്ധം പുലർത്തിയിരുന്ന സുഹൃത്തിനെയാണ് ആർ. ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. അദ്ദേഹത്തിെൻറ വിയോഗ വാർത്ത ഏറെ ദു:ഖത്തോടെയാണ് ശ്രവിച്ചത്.
കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം ഒരു മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമായിരുന്നു കാഴ്ചവെച്ചത്. യു.എ.ഇ.യിൽ വരുമ്പോഴൊക്കെ തമ്മിൽ കാണുകയും വീട്ടിലെത്തി സ്നേഹം പങ്കിടുകയും ചെയ്തിരുന്നു.
കുടുംബാംഗങ്ങളോടുള്ള എെൻറ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിെൻറ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നതായും യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.