ദുബൈ ഗ്ലോബൽ വില്ലേജ്​ ; വി.ഐ.പി പാക്ക്​ വിൽപന തുടങ്ങി

ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 31-ാം സീസണിലേക്കുള്ള വി.ഐ.പി പാക്കുകളുടെ വിൽപന ആരംഭിച്ചു. കോക്ക-കോള അറീനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇവ സ്വന്തമാക്കാം. വി.ഐ.പി പാക്ക് സ്വന്തമാക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക്​ 31,000 ദിർഹം സമ്മാനമായി ലഭിക്കും.

ആറ് വ്യത്യസ്ത വിഭാഗങ്ങളിലാണ് വി.ഐ.പി പാക്കുകൾ. ഡയമണ്ട് പാക്കിന് 7,900 ദിർഹവും, പ്ലാറ്റിനത്തിന് 3,490 ദിർഹവും, ഗോൾഡിന് 2,490 ദിർഹവും, സിൽവറിന് 1,890 ദിർഹവുമാണ് വില. ദുബൈ പാർക്ക്‌സ് ആൻഡ്​ റിസോർട്ട്‌സ് ടിക്കറ്റുകൾ കൂടി ഉൾപ്പെടുന്ന മെഗാ ഗോൾഡ് പാക്കിന് 4,990 ദിർഹവും, മെഗാ സിൽവർ പാക്കിന് 3,490 ദിർഹവുമാണ് നിരക്ക്.

ഒരു എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ഒരു വി.ഐ.പി പാക്ക് മാത്രമേ വാങ്ങാൻ സാധിക്കൂ. പാക്ക് വാങ്ങിയ ശേഷം ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കൾ അവരുടെ വാഹനത്തിന്റെ പ്ലേറ്റ് നമ്പർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 

Tags:    
News Summary - Dubai Global Village VIP packs sale begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.