കാസർകോട്​ കെ.എം.സി.സി ‘ലീഡേഴ്‌സ് ഓറ’ ഇന്ന്​

ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റിയുടെ ലീഡേഴ്‌സ് ഓറ ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വെൽഫിറ്റ്​ മനാറിൽ നടക്കും. മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.പി. സൈതലവി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 25ന് സംഘടിപ്പിക്കുന്ന ലീഡക്സ് ഹൊറൈസൺ 2026 ഡെലിഗേറ്റ് സമ്മിറ്റ് ആൻഡ് നാഷനൽ കോൺഫറൻസ് പരിപാടിയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനം ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര, നിർവഹിക്കും. ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾ, ജില്ല ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ ലീഡക്സ് ഹൊറൈസൺ 2026 മണ്ഡലം കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന്​ ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല പ്രസിഡന്‍റ്​ സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ്, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ അറിയിച്ചു.

Tags:    
News Summary - Kasaragod KMCC 'Leaders Aura' today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.