ഷാർജയിൽ കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ചത് തിരൂർ സ്വദേശി

ഷാർജ: കഴിഞ്ഞ ദിവസം ഷാർജ അൽ നഹ്ദയിലെ അൽ ജവാദ് കെട്ടിടത്തി​​െൻറ മട്ടുപ്പാവിൽ നിന്നു വീണു മരിച്ചത് മലപ്പുറം തിരൂർ ​കെ പുറം പനംപാലത്തിങ്കൽ പട്ടരുപറമ്പിൽ മുഹമ്മദ് റിൻഷാദ് (24) ആണെന്ന് സ്ഥിരീകരിച്ചു. സന്ദർശക വിസയിലുള്ള റിൻഷാദ്​ സുഹൃത്തിനെ സന്ദർശിക്കാനാണ് ഇവിടെ എത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്.

അപകടം നടന്ന അപാർട്മ​െൻറിൽ താമസിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തു. അൽജവാഫ ട്രേഡിങ്​ കമ്പനിയിലെ ജീവനക്കാരനാണ്​. സുബൈർ- ഉമ്മുഖൈർ ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Tags:    
News Summary - young man death in sharjah; confirmed that man from malapuram -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.