Posted On
date_range Updated On
date_range റാസൽഖൈമയിൽ കാറിടിച്ച് മലയാളി യുവാവ് മരിച്ചു
റാസൽഖൈമ: റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് മലയാളി യുവാവ് റാസൽഖൈമയിൽ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് കൊത്തിക്കൽ ഇബ്രാഹിം ^ ഷാഹിദ ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹ് (21) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ റാക് സഖർ ആശുപത്രിയിൽ ചികിത്സ തുടരവെ ശനിയാഴ്ച രാവിലെ 5.30ഓടെയാണ് മരിച്ചത്. റാക് ജൂലാൻ സാസ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.
സഹോദരങ്ങൾ: ജബ്ബാർ, മുബഷിറ, റാബിന. നിയമനടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. റബീഹിെൻറ നിര്യാണത്തിൽ സഹപ്രവർത്തകരും റാസൽഖൈമയിലെ വിവിധ കൂട്ടായ്മകളും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.