ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ‘യു ഫെസ്റ്റ്’ കലാമേള

ദുബൈ: ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ കണ്ടത്തൊന്‍  ‘യു ഫെസ്റ്റ് 2016’ എന്ന പേരില്‍ യുവജനോത്സവം സംഘടിപ്പിക്കുന്നു. ജീപാസുമായി ചേര്‍ന്ന്  ഇക്വിറ്റി പ്ളസ് അഡ്വര്‍ടൈസിങ് ആണ് എല്ലാ എമിറേറ്റിലുമായി പരിപാടി നടത്തുന്നത്. 
നവംബര്‍ നാലിന് റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ കുട്ടികള്‍ക്കുള്ള ആദ്യ പരിപാടി റാസല്‍ഖൈമയില്‍ നടക്കുമെന്ന് ഇക്വിറ്റി പ്ളസ് എം.ഡി.ജൂബി കുരുവിളയും ജീപാസ്  മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ബിജു അക്കരയും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.നവംബര്‍ അഞ്ചിന്  ഉമ്മുല്‍ഖുവൈനില്‍ നടക്കുന്ന മത്സരങ്ങളില്‍ അജ്മാനിലെ കുട്ടികള്‍ കൂടി പങ്കെടുക്കും.11 അബൂദബി, 13ന് ദുബൈ, 18ന് ഷാര്‍ജ എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും. നവംബര്‍ 25ന് ദുബൈയിലാണ് മെഗാ ഫൈനല്‍. അഞ്ചു മുതല്‍ എട്ടു വരെ , എട്ടു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്കായി രണ്ടു വിഭാഗമാക്കിയാണ് മത്സരം. 11 മത്സരയിനങ്ങളാണ് ഉണ്ടാവുക. അഞ്ചെണ്ണം ഗ്രൂപ്പ് മത്സരങ്ങളും ആറെണ്ണം വ്യക്തിഗതവുമാണ്. ഒരോ ഇനത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 ടീമുകള്‍ക്കാണ് അവസരം ലഭിക്കുക. നാട്ടിലെ സ്കൂള്‍ യുവജനോത്സവങ്ങളില്‍ വിധിനിര്‍ണയം നടത്തുന്നവരാണ് ഇവിടെയും വിജയികളെ തീരുമാനിക്കുക
മത്സരത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതരുടെ സമ്മതപത്രത്തോടെ ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ടത്. ഇതിനായി പ്രത്യേക വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീ ഇല്ല. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. 1600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍  പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മേളയുടെ ലോഗോ ജൂബി കുരുവിളയും  ബിജു അക്കരയും ചേര്‍ന്ന് പ്രകാശനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ www.youfestuae.com എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് ഇരുവരും അറിയിച്ചു. 

Tags:    
News Summary - youfest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.