ഷാർജ: പുസ്തകോത്സവ വേദികളിൽ തരംഗമായിരുന്ന മീഡിയവണിന്റെ യൂ ആർ ഓൺ എയർ വാർത്താവതരണ മത്സരം ഇക്കുറി
Common Keralaവേദിയിലും സജീവമാകും. വാർത്താവായനയിലും റിപ്പോർട്ടിങ്ങിലും അഭിരുചിയുള്ളവർക്ക് കമോൺ കേരളയിലെ പ്രത്യേക സ്റ്റുഡിയോയിൽ വാർത്ത വായിച്ച് താരമാകാം.
അവതരണം MediaOne News Live യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. വാർത്താ അവതാരകരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മണിക്കൂറിലും അസിയാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന വൗച്ചർ സമ്മാനമായി ലഭിക്കും.
മീഡിയവൺ പവലിയനിൽ നടക്കുന്ന ഓൺലൈൻ ചോദ്യോത്തര മത്സരത്തിൽ വിജയിക്കുന്നവർക്ക് ഭീമ ജ്വല്ലറി നൽകുന്ന ഒരു പവന്റെ സ്വർണ നാണയവും സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.