ദുബൈ അൽ നഹ്ദയിലെ നെസ്​റ്റോ ഹൈപർ മാർക്കറ്റിൽ ‘യെസ്​ മൊബൈൽ’ ഔട്ട്​ലെറ്റ്​ ഉദ്​ഘാടനം ചെയ്യുന്നു​

'യെസ് മൊബൈൽ' ആദ്യ ഔട്ട്​ലെറ്റ് അൽ നഹ്ദയിൽ തുറന്നു

ദുബൈ: മുൻനിര കമ്പനികളുടെ ഏറ്റവും നൂതനമായ സ്​മാർട്​ഫോണുകളുടെ ശേഖരവുമായി 'യെസ്മൊബൈൽ' പ്രഥമ ഔട്ട്​ലെറ്റ് തുറന്നു.

ദുബൈ അൽനഹ്ദ രണ്ടിലെ നെസ്​റ്റോ ഹൈപർമാർക്കറ്റിലാണ് ഏറ്റവും പുതിയ സീരീസ്​ മൊബൈലുകൾ, അക്​സസറീസ് എന്നിവയുമായി ഔട്ട​്​ലെറ്റ് ആരംഭിച്ചിരിക്കുന്നത്. ഗാഡ്​ജറ്റ്​ പ്രേമികൾക്ക്​ തെരഞ്ഞെടുക്കാൻ വൈവിധ്യമായ ശേഖരമാണ്​ യെസ്​ മൊബൈലിൽ ഒരുക്കിട്ടുള്ളത്. ഫൈവ്​ ജി ഫോണുകളുടെ അതിവിപുലമായ ശേഖരവും മൊബൈൽ, ഗാഡ്​ജറ്റുകൾ, ടാബ്​ലെറ്റുകൾ, ഐപാഡുകൾ എന്നിവയുടെ വലിയ കലക്ഷനും ഇവിടെ ലഭ്യമാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച്​ പ്രത്യേക ഓഫർ വിലയിൽ സ്​മാർട്ട്​ ഫോൺ സ്വന്തമാക്കുന്നതോടൊപ്പം അത്യാകർഷകമായ വിലക്കുറവിൽ മൊബൈൽ അക്​സസറീസുകളും വാങ്ങാം. കൂടാതെ ഹെഡ്ഫോൺ, പവർബാങ്ക്, ബ്ലൂടൂത്ത്​സ്​പീക്കർ, ചാർജറുകൾ എന്നിവയുടെ ഏറ്റവും നൂതനമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരംതന്നെ ഔട്ട്​ലെറ്റിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽഫോൺ സർവിസിനായി ഏറ്റവും ആധുനികസൗകര്യങ്ങളോ​െടയുള്ള പ്രത്യേക ലാബ്​ തന്നെ കേന്ദ്രത്തിലുണ്ട്.

ഉപഭോക്താക്കൾക്ക്​ മെച്ചപ്പെട്ട വിൽപനാന്തര സേവനം ഉറപ്പുവരുത്തുന്നതിനായി വിദഗ്​ധരായ മൊബൈൽ ഫോൺ ടെക്​നീഷ്യരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാണ്.

Tags:    
News Summary - ‘Yes Mobile’ first outlet opens in Al Nahda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.