വേൾഡ് മലയാളി കൗൺസിൽ അൽഐൻ പ്രൊവിൻസ് കുടുംബസംഗമം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു

വേൾഡ് മലയാളി കൗൺസിൽ കുടുംബസംഗമം

ദുബൈ: കുടുംബ കൂട്ടായ്മയും സംഗീതവും കൈകോർത്തൊരുക്കി വേൾഡ് മലയാളി കൗൺസിൽ അൽ ഐൻ പ്രൊവിൻസ് വാർഷിക കുടുംബസംഗമം ആഘോഷിച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ഡോ. ശൈഖ് മുഹമ്മദ് മുസ്സല്ലം ബിൻഹാം അൽ അമീരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബിജു ജോസഫ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് വർഗീസ് പനക്കൽ അധ്യക്ഷത വഹിച്ചു. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഡോ. ടി.കെ. മൊയ്തീൻ, പോൾ വടശ്ശേരി എന്നിവരെ ആദരിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ടി.വി.എൻ. കുട്ടി ആശംസയർപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജനൽ, പ്രൊവിൻസ് ഭാരവാഹികളും അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മുബാറക് മുസ്തഫയും കുടുംബസംഗമത്തിൽ പങ്കെടുത്തു. അൽ ഐൻ പ്രൊവിൻസ് ചെയർമാൻ ഓമനക്കുട്ടൻ, ഭാരവാഹികളായ ഡോ. സുനീഷ് കൈമല, സോണി ലാൽ, ഗ്ലോബൽ ചെയർപേഴ്സൻ ജാനറ്റ് വർഗീസ്‌, മിഡിൽ ഈസ്റ്റ് ട്രഷറർ രാജീവ് കുമാർ, വിമൻസ് ഫോറം സെക്രട്ടറി റാണി ലിജേഷ്, അൽ ഐൻ പ്രൊവിൻസ് വക്താവ് സാം വർഗീസ്‌, ട്രഷറർ എസ്.വി. ലാൽ എന്നിവർ നേതൃത്വം നൽകി.

വൈസ് ചെയർമാൻ ജോസ്, വൈസ് പ്രസിഡന്‍റ് ഡോ. രശ്മി, വിമൻസ് ഫോറം ചെയർപേഴ്സൻ റിറ്റി ജോസ്, പ്രസിഡന്‍റ് ആൻസി ജെയിംസ്, സെക്രട്ടറി അഞ്ജന രാജീവ്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികളായ തങ്കമണി ദിവാകരൻ, ചാൾസ് പോൾ, മിഡിൽ ഈസ്റ്റ് ഭാരവാഹികളായ ശാഹുൽ ഹമീദ്, സന്തോഷ് കേട്ടേത്ത് തുടങ്ങിയവർ പങ്കെടുത്തു.

ലഹരി വിരുദ്ധ സമ്മേളനത്തിന് ഇന്ന് തുടക്കമാവും

അബൂദബി: മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ആഗോള കൂട്ടായ്മയായ ഇന്‍റർനാഷനൽ സൊസൈറ്റി ഫോർ സബ്‌സ്റ്റൻസ് യൂസ് പ്രഫഷനൽസ്(ഐ.എസ്‌.എസ്‌.യു.പി) കോൺഫറൻസിന് വ്യാഴാഴ്ച മുതൽ അബൂദബി വേദിയാവും. പശ്ചിമേഷ്യ, വടക്കെ ആഫ്രിക്ക മേഖല ആദ്യമായാണ് കോൺഫറൻസിന് വേദിയാവുന്നത്. മേയ് 12 മുതൽ 16 വരെ അഡ്നെകിലാണ് സമ്മേളനം അരങ്ങേറുക. യു.എസി‍െൻറ ബ്യൂറോ ഓഫ് ഇൻർനാഷനൽ നാർകോട്ടിക്സ് ആൻഡ് ലോ എൻഫോഴ്സ്മെന്‍റ്, ഐ.എസ്‌.എസ്‌.യു.പി എന്നിവയുമായി സഹകരിച്ച് ദേശീയ പുനരധിവാസ കേന്ദ്രമാണ്(എൻ.ആർ.സി) സമ്മേളനം സംഘടിപ്പിക്കുന്നത്.

ലഹരിയുടെ വെല്ലുവിളികളെ നേരിടാൻ ആഗോള സമൂഹത്തെ ഒന്നിപ്പിക്കുകയെന്ന ആശയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മയക്കുമരുന്ന് അടിപ്പെടുന്നതിലൂടെയുണ്ടാവുന്ന പെരുമാറ്റ വൈകൃതങ്ങളെക്കുറിച്ച് വിദഗ്ധർ സമ്മേളനത്തിൽ ക്ലാസുകളെടുക്കും. 25 ശിൽപശാലകളും 15 പരിശീലന പരിപാടികളും സമ്മേളനത്തിലുണ്ടാവും. മയക്കുമരുന്ന് ഉപയോഗം തടയൽ, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളിലാവും പരിശീലനം. സമ്മേളനത്തിലെ വിവിധ പരിപാടികൾ ഓൺലൈനായി സംപ്രേഷണം ചെയ്യും.

Tags:    
News Summary - World Malayalee Council Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.