അൽഐൻ: ലോക ഹൃദയദിനത്തിന്റെ ഭാഗമായി അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ നൂറിലേറെ പേർ പങ്കെടുത്തു.ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. ലിറ്റററി സെക്രട്ടറി അബ്ദുൽ സമീഹ് സ്വാഗതം പറഞ്ഞു. അസി. ജനറൽ സെക്രട്ടറി അനിമോൻ, അസി. ട്രഷർ ജാഷിദ് പൊന്നേത്ത്, സ്പോർട്സ് സെക്രട്ടറി ഹുസൈൻ മാസ്റ്റർ, അസി. സ്പോർട്സ് സെക്രട്ടറി നിസാമുദ്ദീൻ, വൈസ് പ്രസിഡന്റ് സലീം, മുസ്തഫ മുബാറക്, ചെയർ ലേഡി റൂബി ആനന്ദ്, സെക്രട്ടറി ബിജിലി എന്നിവർ ആശംസ നേർന്നു.
തുടർന്ന് ഫിസിക്കൽ ട്രെയിനർ ഷാഹുൽ ഹമീദ്, സന സൈദ് എന്നിവർ ഹേറോബിക്ക് വ്യായാമമുറക്ക് നേതൃത്വം നൽകി. ഹൃദയത്തിന്റെ പ്രവർത്തന രീതികളെക്കുറിച്ചും ഹൃദയാഘാതത്തെ കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഡോ. ഷാഹുൽ ഹമീദ് ക്ലാസെടുത്തു.അൽ ഐനിലെ പൗര പ്രമുഖരായ അബൂബക്കർ, ശംസുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. അസി. ലിറ്റററി സെക്രട്ടറി അബ്ദുൽ അസീസ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.