‘വേൾഡ് സൈക്കിൾ ട്രാക്ക് ചാമ്പ്യൻഷിപ്പ്’ ഇന്ന്​ ഫുജൈറയിൽ

ഫുജൈറ: എമിറേറ്റിലെ അഡ്വഞ്ചർ പാർക്ക് ‘വേൾഡ് സൈക്കിൾ ട്രാക്ക് ചാമ്പ്യൻഷിപ്പി’ന് വേദിയാകുന്നു. ഞായറാഴ്ചയാണ് ഫുജൈറ അഡ്വഞ്ചർ പാർക്ക് ലോക സൈക്ലിങ്​ ട്രാക്ക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എല്ലാ വിഭാഗങ്ങളിലെയും നിരവധി മത്സരാർഥികൾ മത്സരത്തില്‍ പങ്കെടുക്കും. ഫുജൈറ അഡ്വഞ്ചർ പാർക്ക് സാഹസിക പ്രേമികളുടെ ഒരു പ്രാധാന വിനോദ കേന്ദ്രമാണ്. സ്കേറ്റ് ട്രാക്ക്, മൗണ്ടെയ്‌ൻ ബൈക്കിങ്​ ട്രാക്ക്, മൗണ്ടെയ്‌ൻ ക്ലിംബിങ്​ തുടങ്ങി നിരവധി ആക്ടിവിറ്റീസ് അടങ്ങിയതാണ് പാര്‍ക്ക്‌.

ഇവിടുത്തെ അസ്ഫാള്‍ട്ട് സ്കേറ്റ് ട്രാക്ക് മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തേതാണ്. ഇവിടെ തന്നെ ബൈകിങ്ങിന്​ ആ്വശ്യമായ ബൈക്ക് വാടകക്ക്​ ലഭിക്കും. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രൊഫഷണല്‍ തുടങ്ങിയവര്‍ക്കുള്ള വിത്യസ്തങ്ങളായ ബൈക്കുകള്‍ ഇവിടെ ലഭ്യമാണ്. ഫുജൈറ സിറ്റി സെന്‍ററിനു പിന്‍വശത്തായി ടെന്നീസ് ക്ലബിന് അടുത്തായിട്ടാണ് പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്.

Tags:    
News Summary - 'World Cycle Track Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.