ദുബൈ: ചിത്രകലയുടെ ഉൽസവത്തിന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ കൊടിയിറങ്ങി. 30 രാജ്യങ് ങളിൽ നിന്നുള്ള 150 ഒാളം ചിത്രകാരന്മാരുടെ 3000 ചിത്രങ്ങളാണ് വേൾഡ് ആർട്ട് ദുബൈ പ്രദർശ നത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അഞ്ചാം തവണയാണ് പ്രദർശനം സംഘടിപ്പിക്കപ്പെടുന്നത ്. അതിവേഗ ചിത്രരചന, കാലിഗ്രഫി തുടങ്ങി വിവിധ വിഷയങ്ങളിൽ ശിൽപശാലയും പ്രദർശനത്തോടനുബന്ധിച്ച് നടത്തിയിരുന്നു. ലോകപ്രശസ്ത ചിത്രകാരന്മാർക്കൊപ്പം നിശ്ചയദാർഢ്യ വിഭാഗത്തിലെ കുട്ടികൾ തയാറാക്കിയ ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. റാശിദ് സെൻറർ ഫോർ ഡിസേബിൾഡ്, സ്പെഷൽ നീഡ്സ് ഫ്യൂച്ചർ ഡവലപ്മെൻറ് സെൻറർ എന്നിവിടങ്ങളിൽ നിന്നുള്ള 33 കുട്ടികളാണ് ചിത്രങ്ങളുമായി എത്തിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 23 ചിത്രകാരന്മാർ ഇവരുടെ സഹായത്തിന് എത്തി.
പ്രതിഫലത്തിെൻറ കാര്യത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന സ്ത്രീ പുരുഷ അന്തരത്തിലേക്ക് വിരല്‍ചൂണ്ടിയുള്ള പ്രതിഡേധത്തിനും ചിത്രപ്രദര്‍ശനം സാക്ഷ്യം വഹിച്ചു. സ്ത്രീകള്‍ക്ക് കുറഞ്ഞവേതനം മാത്രം നല്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ചിത്രകാരികൾ പാതിമാത്രം വരച്ച ചിത്രങ്ങള്‍ പ്രദർശിപ്പിച്ചു. ആര്‍ട്ട് ഗ്യാപ് എന്ന പ്രദര്‍ശനത്തിലാണ് ഇത് പ്രദർശിപ്പിച്ചത്. 19 കലാകാരികളാണ് ഈ ചിത്രങ്ങള്‍ തയാറാക്കിയത്. ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയുടെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് കലാരംഗത്തെ പുരുഷന്മാരെ അപേക്ഷിച്ച് 47.6 ശതമാനം കുറവ് വേതനമാണ് വനിതകള്‍ക്ക് ലഭിക്കുന്നത്.
അതുകൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ കാൻവാസിെൻറ 52.6 ശതമാനം മാത്രമേ വരച്ചിട്ടുള്ളൂ. വനിതകള്‍ക്ക് എത്ര വേതനം ലഭിക്കുന്നു എന്ന് ബോധവല്കരിക്കാനാണിതെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബത്തൂല്‍ ജഫ്രി പറഞ്ഞു. ലിംഗപരമായ യുദ്ധമൊന്നും ഇവിടെ ഇല്ല. പുരുഷന് ലഭിക്കുന്ന അത്രതന്നെ വേതനം ഞങ്ങള്‍ക്കും കിട്ടിയാല്‍ മതി. അമേരിക്കയില്‍ പോലും വനിതകള്‍ക്ക് പുരുഷന് നല്കുന്ന വേതനത്തിെൻറ പകുതി മാത്രമേ നല്കുന്നുള്ളുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 11 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരികളാണ് ഈ പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.