ദുബൈ വിമാനത്താവളത്തിന്​ സമീപം ഡ്രോൺ വീണു

ദുബൈ: ദുബൈ വിമാനത്താവളത്തിന്​ സമീപം ഡ്രോൺ പതിച്ച്​ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല്​ പ്രവാസികൾക്ക്​​ നിസാര പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു ഇന്ത്യക്കാരനും രണ്ട്​ ഘാന പൗരൻമാർക്കും ഒരു ബംഗ്ലാദേശ്​ പൗരനുമാണ്​ പരിക്കേറ്റതെന്ന്​ ദുബൈ മീഡിയ ഓഫിസ്​ റിപോർട്ട്​ ചെയ്തു.

സംഭവം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ചെറിയ തടസ്സം നേരിട്ടിരുന്നുവെങ്കിലും മാർച്ച്​ ഏഴു മുതൽ ദുബൈ, ആൽ മക്​തൂം വിമാനത്താവളങ്ങളിൽ പ്രവർത്തനം ഭാഗികമായി തുടരുകയാണ്​.

അതേസമയം, ഉച്ചയോടെ ദുബൈയിൽ കേട്ട ശബ്​ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ​ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതുമായി ബന്ധപ്പെട്ടുള്ളതാണെന്നും അധികൃതർ വ്യക്​തമാക്കി. ഏറ്റവും പുതിയ വിവരങ്ങൾക്ക്​ ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നം അധികൃതർ അഭ്യർഥിച്ചു.

നിലവിലെ യാത്ര ​സമയക്രമീകരണം മാറിക്കൊണ്ടിരിക്കുന്നതിനാൽ വിമാന കമ്പനികൾ യാത്ര സ്ഥിരീകരിച്ചതായി ബന്ധപ്പെട്ടില്ലെങ്കിൽ എയർപോർട്ടിക്ക്​ യാത്ര ചെയ്യരുത്​.

Tags:    
News Summary - Drone Crashes Near Dubai Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT