Posted On
date_range Updated On
date_range ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം; ചില സ്കൂളുകളിൽ ഓൺലൈൻ പഠനം
ദുബൈ: മഴ തുടരുന്ന സാഹചര്യത്തിൽ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വർക് ഫ്രം ഹോം പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
ജോലി സാന്നിധ്യം അത്യാവശ്യമായ ജോലികൾ ഒഴികെ മറ്റു ജീവനക്കാർക്കെല്ലാം ഉത്തരവ് ബാധകമാണ്. ദുബൈയിലെ വിവിധ സ്കൂളുകൾ ക്ലാസുകൾ ഓൺലൈനിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.