അബൂദബി: ഇമാറാത്തി വനിതയെ കബളിപ്പിച്ച് തട്ടിയെടുത്ത 40,900 ദിര്‍ഹം തിരികെ നല്കാന് വിധിച്ച് കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന പരാതിക്കാരിയെ ബന്ധപ്പെട്ട സംഘം മൊബൈലില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും വിവിധ അക്കൗണ്ടുകളിലേക്കായി 40900 ദിര്‍ഹം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് പരാതിക്കാരി താന്‍ തട്ടിപ്പിനിരയായെന്ന് തിരിച്ചറിയുന്നത്.
ഈ തുക തിരികെ നല്കാന് നിര്‍ദേശിച്ച കോടതി രണ്ട് പ്രതികള്‍ക്ക് മൂന്നുമാസം തടവും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കുമ്പോൾ പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ കോടതിച്ചെലവും പ്രതികള്‍ അടക്കണം. പ്രതികള്‍ മുമ്പും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരാണെന്നും ഇവര്‍ യഥാക്രമം ബുര്‍ദുബൈ ഡിറ്റന്‍ഷന്‍ സെന്ററിലും അല്‍ ഖുസൈസ് ഡിറ്റന്‍ഷന്‍ സെന്ററിലും കഴിയുകയാണെന്നും കോടതിരേഖകള്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.