ഡബ്ല്യു.എം.സി മിഡിലീസ്റ്റ് ഭാരവാഹികൾ
ദുബൈ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) 2025 -27ലേക്കുള്ള മിഡിലീസ്റ്റ് റീജ്യൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സന്തോഷ് കേട്ടെത്തും പ്രസിഡന്റായി വിനേഷ് മോഹനും സെക്രട്ടറിയായി രാജീവ് കുമാറും ട്രഷററായി ജൂഡിൻ ഫെർണാണ്ടസും വി.പി. അഡ്മിനായി തോമസ് ജോസഫും ചുമതലയേറ്റു. ചടങ്ങിൽ ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ, ഗ്ലോബൽ വി.പി (ഓർഗനൈസേഷൻ) ചാൾസ് പോൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. മിഡിലീസ്റ്റ് റീജനിലെ 13 പ്രോവിൻസുകളെ പ്രതിനിധാനം ചെയ്തുള്ള ഭാരവാഹികൾ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.