ഡബ്ല്യൂ.എം.സി ഫുജൈറ പ്രോവിന്‍സ് ഓണാഘോഷത്തിൽ ഒരുമിച്ചുകൂടിയവർ
ഫുജൈറ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂ.എം.സി) ഫുജൈറ പ്രോവിന്‍സ് ഓണം ആഘോഷിച്ചു. കല്‍ബയില്‍ നടന്ന ആഘോഷ പരിപാടിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
ചെയര്മാന് ബിനോയ് ഫിലിപ്പ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. ഷബീര്‍ സ്വാഗതവും പ്രസിഡന്റ് ഷാബു മുസ്തഫ നന്ദിയും പറഞ്ഞു. വൈസ് ചെയര്മാന് അജിത് കുമാര്‍ ഗോപിനാഥ് പരിപാടികൾ നിയന്ത്രിച്ചു.
മിഡിലീസ്റ്റ് ഉപദേശകസമിതി അംഗം സുജിത് വര്‍ഗീസ്, വനിത വിഭാഗം പ്രസിഡന്റ് ഒ.വി സെറീന, ട്രഷറർ നജ്മുദ്ദീന് യൂസുഫ് എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു. ജോയന്റ് സെക്രട്ടറി ഇ.എം. മുഫീദ്, വൈസ് പ്രസിഡന്റ് (അഡ്മിന്) ജോവിന് ജോബ് ചീരാന്‍, ബിനോയ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി. ബിനോയ് വര്‍ഗീസ്, മനോജ് ബാരിക്കാട്, സെറീന എന്നിവരുടെ ഗാനാലാപനവും ഓണപ്പൂക്കളവും ആഘോഷത്തിന് നിറപ്പകിട്ടേകി. അംഗങ്ങൾക്കായി ഓണസദ്യയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.