ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് റീജൻ സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷവും ‘മഴവില്ല് സീസൺ 4’ ഉം മുഹമ്മദ് അബ്ദുല്ല അൽ മർസൂക്കി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ യു.എ.ഇ ദേശീയ ദിനാഘോഷവും ‘മഴവില്ല് സീസൺ 4’ഉം സംഘടിപ്പിച്ചു. ദുബൈ അക്കാദമിക് സിറ്റിയിലെ സ്റ്റഡി വേൾഡ് കാമ്പസിൽ നടന്ന ആഘോഷ പരിപാടികൾ മുഹമ്മദ് അബ്ദുല്ല അൽ മർസൂക്കി ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ അധ്യക്ഷതവഹിച്ചു. ഡബ്ല്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, കോൺസൽ ആശിഷ് കുമാർ വർമ, എൻ.എം. പണിയ്ക്കർ, ഡോ. ജെറോ വർഗീസ്, ക്രിസ്റ്റഫർ വർഗീസ്, രാജേഷ് പിള്ള, മനോജ് മാത്യു, ചന്ദ്രപ്രതാപ്, ബാവാ റേച്ചൽ, ജീജാ കൃഷ്ണൻ, ഡോ. വർഗീസ് മൂലൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, ബാബു തങ്ങളത്തിൽ, ഡയസ് ഇടിക്കുള എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാറിന് മാധ്യമ പ്രതിഭാ പുരസ്കാരം നൽകി. ബ്രൂണെയുടെ ട്രേഡ് കമീഷണറായി നിയമിതനായ എൻ.എം. പണിക്കരെയും ചടങ്ങിൽ ആദരിച്ചു. യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾക്ക് കെ. സുധാകരൻ എം.പി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര എന്നിവർ ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.