ടോക്യോവിലേക്ക്​ പുറപ്പെടാൻ ദുബൈ വിമാനത്താവളത്തിലെത്തിയ സാജൻ പ്രകാശും പരിശീലകൻ പ്രദീപ്​ കുമാറും 

ഒളിമ്പിക്​സ്​ പ്രതീക്ഷകളുമായി: സാജൻ പ്രകാശ് ടോക്യോവിലേക്ക്​​ പറന്നു

ദുബൈ: ഇന്ത്യയുടെ ഒളിമ്പിക്​സ്​ മെഡൽ സ്വപ്​നങ്ങളിലേക്ക്​ നീന്തിക്കയറാൻ മലയാളിതാരം സാജൻ പ്രകാശ്​ ടോക്യോവിലെത്തി.

ഞായറാഴ്​ച രാത്രി എട്ടിന്​ ദുബൈ വിമാനത്താവളത്തിൽനിന്ന്​ കോച്ച്​ പ്രദീപ്​ കുമാറിനൊപ്പമായിരുന്നു യാത്ര. ആദ്യലക്ഷ്യം സെമി ഫൈനലാണെന്ന്​ പ്രദീപ്​ കുമാർ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. സാജ​െൻറ നിലവിലെ പ്രകടനം വെച്ചുനോക്കിയാൽ സെമിഫൈനലിലെത്താൻ കഴിയും. ലോകോത്തര താരങ്ങളെ മറികടന്ന്​ ആദ്യ 16ൽ എത്തുക എന്നത്​ അത്ര എളുപ്പമല്ല. മൈക്രോസെക്കൻഡുകൾക്ക്​ പോലും വിലയുള്ളതിനാൽ ഒാരോ നിമിഷവും വിലപ്പെട്ടതാണ്​. പ്രതീക്ഷക്കൊത്ത പ്രകടനം സാജനിൽനിന്നുണ്ടാകുമെന്നും പ്രദീപ്​ പറഞ്ഞു.

ഒരുവർഷത്തോളമായി ദുബൈ അക്വാനേഷൻ സ്പോർട്സ് അക്കാദമിയിലാണ്​ (അൻസ) സാജ​െൻറ പരിശീലനം. റോമിൽ നടന്ന യോഗ്യത കടമ്പ 'എ' സ്​റ്റാൻഡേഡിൽ മറികടന്നാണ്​ സാജൻ ടോക്യോവിലേക്ക്​ ടിക്ക​റ്റെടുത്തത്​.തുടർച്ചയായ രണ്ട്​ ഒളിമ്പിക്​സിൽ പ​ങ്കെടുക്കുന്ന ആദ്യ നീന്തൽതാരം എന്ന പകി​േട്ടാടെയാണ്​ യാത്ര. ഒളിമ്പിക്​സിലേക്ക്​ 'എ' സ്​റ്റാൻഡേഡ്​ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽതാരവുമാണ്​ സാജൻ. കേരള പൊലീസിൽ ഇൻസ്​പെക്​ടറായ സാജൻ 200 മീറ്റർ ബട്ടർ​ൈഫ്ലയിൽ 1.56.38 വേഗതയിൽ കുതിച്ചെത്തിയാണ്​ ഒളിമ്പിക്​സ്​ യോഗ്യത നേടിയത്​. ഇത്തവണ അർജുന അവാർഡിനുള്ള ശിപാർശപ്പട്ടികയിലും സാജ​െൻറ പേരുമുണ്ട്​.

1.56.38 ആണ് സാജ​െൻറ ബെസ്​റ്റ്​ ടൈം. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ 25ാം സ്ഥാനത്താണ്. അൽപം കൂടി പ്രകടനം മെച്ചപ്പെടുത്തിയാൽ സെമിയിലെത്താമെന്ന ആത്മവിശ്വാസവുമായാണ്​ ​ടോക്യോവിൽ എത്തിയിരിക്കുന്നത്​. വർഷത്തിൽ രണ്ട് തവണയെങ്കിലും ദുബൈയിലെത്തി പരിശീലനം നടത്താറുണ്ട്​. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരിച്ചിരുന്നെങ്കിലും ഹീറ്റ്സിനപ്പുറം കടക്കാൻ കഴിഞ്ഞില്ല. 400 മീറ്ററിലെ മുൻ ഇന്ത്യൻ അത്​ലറ്റ്​ ഷാൻറിമോളാണ്​ സാജ​െൻറ അമ്മ.

Tags:    
News Summary - With Olympic hopes: Sajan Prakash flew to Tokyo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.