ദുബൈ: സി.എച്ച്. മുഹമ്മദ് കോയ ഇന്റർനാഷനൽ സമ്മിറ്റിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സർഗധാര സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ കലാസാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘സി.എച്ച്- മനുഷ്യാന്തസ്സിന്റെ കൊടിയടയാളം’ എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര പ്രബന്ധ രചന മത്സരത്തിൽ ഷംസി മാഹി ഷാർജ, അബ്ദുൽ മുനീർ പെരുമുഖം കുവൈത്ത്, ഇസ്മയിൽ വള്ളിയോത്ത് കുവൈത്ത് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
പ്രസംഗ മത്സരത്തിൽ സുഹൈൽ കൊടുവള്ളി ഒന്നാം സ്ഥാനവും ദാവൂദ് നാദാപുരം രണ്ടാം സ്ഥാനവും ഹാരിസ് ഇല്ലത്ത് മൂന്നാം സ്ഥാനവും നേടി.പ്രസംഗ മത്സരം വനിത വിഭാഗത്തിൽ ഹസ്ന റാലിയ, താഹിറ അബ്ദുറഹിമാൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗാനാലാപന മത്സരത്തിൽ ആബിദ കുയ്യൊടി, നൗഷാദ് ഹംസ, ഇ.കെ. സലിം പുല്ലൂരാംപാറ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കവിത രചനയിൽ അഫ്രു ഷഹാന, സുഫിയാൻ അലി, ഹസ്ന റാലിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വിജയികൾക്കുള്ള പുരസ്കാര വിതരണം ഒക്ടോബർ അവസാന വാരം ദുബൈയിൽ നടക്കുന്ന സർഗധാര പരിപാടിയിൽ നടക്കുമെന്ന് സർഗധാര ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.