സഫാരിയില്‍ ‘വിന്‍ 10 നിസാൻ കാർ’ പ്രമോഷൻ ആരംഭിച്ചു

ഷാർജ: യു.എ.യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റുകളിൽ ഒന്നായ സഫാരി ഹൈപ്പർ മാര്‍ക്കറ്റ്​ നാലാം വാർഷികത്തോടനുബന്ധിച്ച്​ ‘വിന്‍ 10 നിസാൻ കാർ’ മെഗാ പ്രൊമോഷൻ​ പ്രഖ്യാപിച്ചു.

ജൂലായ് 25 മുതല്‍ 2024 ജൂണ്‍ രണ്ടു വരെ നീളുന്ന പ്രൊമോഷനിൽ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പിൽ ഓരോ കാറുകൾ വീതം ആകെ 10 നിസാൻ കാറുകൾ സമ്മാനമായി ലഭിക്കും​.

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിൽ നിന്നും 50 ദിര്‍ഹമിന്​ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണ്‍ വഴി മൈസഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവർക്ക്​ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. നേരത്തെ

‘വിൻ വൺ കിലോ ഗോള്‍ഡ്, ‘ഹാഫ് എ മില്യണ്‍, ടയോട്ട ഫോര്‍ച്യൂണര്‍, കൊറോള, നിസാൻ സണ്ണി കാര്‍ മുതലായ പ്രമോഷനുകളും സഫാരി ഹൈപ്പർ മാർക്കറ്റ്​ പ്രഖ്യാപിച്ചിരുന്നു. 2019 സെപ്തംബര്‍ നാലിന്​ യു.എ.ഇയിൽ​ ആരംഭിച്ച സഫാരി ഹൈപ്പർ മാർക്കറ്റ്​ വിജയകരമായ നാലാം വർഷത്തിലേക്ക്​ കടക്കുകയാണ്​. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിലും പിന്തുണയിലും സ്നേഹത്തിലും അങ്ങേയറ്റം കടപ്പാടും നന്ദിയുമുണ്ടെന്ന്​ സഫാരി ഗ്രൂപ് മാനേജിങ്​ ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു. സഫാരി സന്ദർശിക്കുന്ന ഉപഭോക്താവിന് ഒരു പ്രൊമോഷനിലെങ്കിലും പങ്കാളിയാകാൻ സാധിക്കും വിധത്തിലാണ്​​ ഓഫറുകൾ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 'Win 10 Nissan Car' promotion started at Safari Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.