വെൽഫെയർ @25 തവാസുൽ സിൽവർ ജൂബിലി ഉദ്ഘാടനം യഹ്യ തളങ്കര നിർവഹിക്കുന്നു
ദുബൈ: യു.എ.ഇയിലെ തളങ്കര വെസ്റ്റ്ഹിൽ മുസ്ലിം വെൽഫെയർ അസോസിയേഷൻ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി യഹ്യ തളങ്കര പറഞ്ഞു. വെൽഫെയർ @25 തവാസുൽ സിൽവർ ജൂബിലി അബുഹൈൽ സ്കൗട് മിഷൻ വെൽഫിറ്റ് അരീനയിൽ നടന്ന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വെൽഫെയർ ഇൻസ്പിറേഷനൽ എക്സലൻസി പുരസ്കാരം ഹുസൈൻ പടിഞ്ഞാറിന് അദ്ദേഹം സമ്മാനിച്ചു. ആറ് വിദ്യാർഥിനികൾക്കുള്ള സ്വർണമെഡൽ വിതരണം സമിർ ചെങ്കള നിർവഹിച്ചു. ഡോ. ഫാത്തിമ ആസിഫ്, ഡോ. ഇർഫാന ഇബ്രാഹിം, നേഹ ഹുസൈൻ, ആരിഫ കോളിയാട് ജസ്ബീർ, സന നൗഷാദ്, ജസാ ജലാൽ എന്നിവരാണ് അവാർഡ് ഏറ്റു വാങ്ങിയത്. കരീം തളങ്കരക്ക് ലീഡർഷിപ് എക്സലൻസി അവാർഡ് യഹ്യ തളങ്കര കൈമാറി. ഔട്ട്സ്റ്റാൻഡിങ് എക്സലൻസി അവാർഡ് ജേതാക്കളായ ആസിഫ് ഇഖ്ബാൽ, ജാഫർ അബ്ദുല്ല, ഷംസുദ്ദീൻ തായൽ, ബഷീർ കല, റസാഖ് മുഹമ്മദ് എന്നിവർക്കുള്ള ഉപഹാരം സാമൂഹിക പ്രവർത്തകൻ ശരീഫ് കോളിയാട് നൽകി. ഹബീബ് അബ്ദുല്ലക്ക് ഫൗണ്ടേഷൻ അവാർഡും, എൻ.ഇ. അബ്ദുൽ റഹ്മാന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും അസ്ലം പടിഞ്ഞാർ സമ്മാനിച്ചു.
എം.എം.എച്ച്.എം ഖത്തർ പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ശരീഫ് കോളിയാട്, സമീർ ചെങ്കള, കരീം തളങ്കര, ആസിഫ് മേൽപറമ്പ്, താത്തു തൽഹത്ത്, ഷംനാസ് ഖത്തർ, ഫൈസൽ ഫില്ലി, ഷഫീക് ഡി.ഡി, ബഷീർ കല, ഉസ്മാൻ ഖത്തർ, മുബാറക് മസ്കത്ത്, നിസാം ഹമീദ് ആശംസ നടത്തി. യോഗത്തിൽ പ്രസിഡന്റ് അസ്ലം മസ്കത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജലാൽ തായൽ സ്വാഗതവും ആസിഫ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.