Posted On
date_range Updated On
date_range ‘നാട്ടു നാട്ടു’വിന് ചുവടുവെക്കുന്നവർക്ക് എംബസിയിലേക്ക് സ്വാഗതം
അബൂദബി: ഓസ്കർ നേടിയ നാട്ടു നാട്ടു ഗാനത്തിനൊത്ത് ചുവട് വെക്കാൻ അറിയുന്നവർക്ക് അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ നൃത്തം ചെയ്യാൻ അവസരം. കുറഞ്ഞത് 30 സെക്കൻഡെങ്കിലും ഈ ഗാനത്തിന് ചുവടുവെക്കാൻ അറിയുന്നവർ ഗ്രൂപ്പായി അതിന്റെ വിഡിയോ ചിത്രീകരിച്ച് ഈമാസം 16 ന് മുമ്പ് അബൂദബി ഇന്ത്യൻ എംബസിയെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യണം. ജേതാക്കൾക്ക് അബൂദബി ഇന്ത്യൻ എംബസിയിൽ നൃത്തം ചെയ്യാൻ അവസരം നൽകുമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.