അജ്മാൻ സോഷ്യൽ സെന്ററിൽ നടന്ന വീകെയർ ഗ്ലോബലിന്റെ തിരുവോണാഘോഷം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: വീകെയർ ഗ്ലോബൽ ‘ഒന്നിച്ചൊരോണം’ എന്ന പേരിൽ തിരുവോണം ആഘോഷിച്ചു. പ്രസിഡന്റ് ബൈജു ബേബിയുടെ അധ്യക്ഷതയിൽ അജ്മാൻ സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ പെട്ട ഒരു കുടുംബത്തിന് വീടു നിർമിച്ചു നൽകാനുള്ള വീകെയറിന്റെ തീരുമാനത്തെ എം.എൽ.എ അഭിനന്ദിച്ചു. സിമി മോൾ റൈജു മുഖ്യാതിഥിയായി.
ഷാർജ ഇൻകാസ് പ്രസിഡന്റ് അബ്ദുൽ മനാഫ്, പ്രഭാകരൻ പയ്യന്നൂർ, റോബി യോഹന്നാൻ, വീകെയർ സെക്രട്ടറി റോബിൻ എന്നിവർ ആശംസ നേർന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി ചടങ്ങിൽ സംബന്ധിച്ചു.
പ്രോഗ്രാം കൺവീനർ ഋതുൽ കുമാർ സ്വാഗതവും ട്രഷറർ മാത്യൂസ് ജോർജ് നന്ദിയും പറഞ്ഞു. ഓണസദ്യക്കു പുറമേ ഘോഷയാത്ര, മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, നാടൻ പാട്ട്, വിവിധ നാടൻ കലാരൂപങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.