Posted On
date_range Updated On
date_range കോർണിഷിൽ അടുത്ത വർഷം വാട്ടർ പാർക്കും ഒാപൺ തിയറ്ററും
അബൂദബി: അബൂദബി കോർണിഷിൽ വാട്ടർ പാർക്കും ഒാപൺ തിയറ്ററും ഉൾപ്പെടെയുള്ള വികസന പ്രവൃത്തികൾ അബൂദബി നഗരസഭ നഗരാസൂത്രണ വിഭാഗം പ്രഖ്യാപിച്ചു. അബൂദബി കോർണിഷ് മാസ്റ്റർ പ്ലാനിന് നഗരസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിെൻറ ആദ്യ ഘട്ടത്തിൽ ലഗൂൺ ബീച്ചിലും ബ്ലൂ വാക്കിലും നടക്കുന്ന നിർമാണ പ്രവൃത്തികൾ സംബന്ധിച്ച വിവരങ്ങളാണ് നഗരാസൂത്രണ വിഭാഗം പുറത്തുവിട്ടത്.ഒന്നാം ഘട്ടം 2018 മാർച്ചിൽ പൂർത്തിയാകുന്നതോടെ ഒാപൺ തിയറ്റർ, പുതിയ ജല കായിക സംവിധാനങ്ങൾ, സ്പോർട്സ് മൈതാനം, പുതിയ റെസ്റ്റോറൻറ്, കിയോസ്കുകൾ തുടങ്ങിയവ കോർണിഷിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.