ദുബൈയിൽ വാട്ടർ പാർക്കുകൾ തുറക്കുന്നു

ദുബൈ: പൊതു പാർക്കുകൾക്ക്​ പിന്നാലെ ദുബൈയിൽ വാട്ടർ പാർക്കുകളും തുറക്കുന്നു. നാലു മാസമായി അടഞ്ഞുകിടന്ന പാർക്കുകൾ ആദ്യ ഘട്ടത്തിൽ ഭാഗികമായാണ്​ തുറക്കുന്നത്​. കുട്ടികളുടെ കളിസ്​ഥലങ്ങൾ തൽക്കാലം തുറക്കില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്​ മാളുകളിലും പാർക്കുകളിലും കായിക പരിശീലനകേന്ദ്രങ്ങളിലും വിലക്ക്​ തുടരുന്നതിനാലാണിത്​. ഇൗ വിലക്ക്​ നീങ്ങുന്നതിനനുസരിച്ച്​ പാർക്കുകളിലെ കൂടുതൽ റൈഡുകൾ തുറക്കും.

ദുബൈ ടൂറിസം വകുപ്പാണ്​ ഇക്കാര്യം അറിയിച്ചത്​. കനത്ത മുൻകരുതലോടെയാണ്​ പാർക്കുകളിൽ പ്രവേശനം അനുവദിക്കുക. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന്​ കരുതുന്നു. ദുബൈയിലെ വിനോദസഞ്ചാര മേഖലക്ക്​ ഉണർവു​നൽകുന്ന തീരുമാനമാണിതെന്നാണ്​ വിലയിരുത്തൽ. തിയറ്റർ, ബീച്ചുകൾ, ​സ്വിമ്മിങ്​ പൂൾ, ജിംനേഷ്യം തുടങ്ങിയവ തുറന്നിരുന്നു. ഞായറാഴ്​ച മുതൽ സർക്കാർ ഒാഫിസുകളും സാധാരണരീതിയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്​. 

Tags:    
News Summary - water park-dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.