Posted On
date_range Updated On
date_range മട്ടുപ്പാവിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 500 ദിർഹം പിഴ
ഷാർജ: ബാൽക്കണിയിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ 500 ദിർഹം പിഴ ഈടാക്കുമ െന്ന് ഷാർജ നാഗരിക സംഘടന മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ പ്രകൃതിദത്ത പ്രതിച്ഛായയെ സുസ്ഥിരമായി സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് ഷാർജ നഗരസഭ ശുചിത്വ നിയന്ത്രണ വിഭാഗം മേധാവി മുഹമ്മദ് അലി അൽ കാബി പറഞ്ഞു. ബഹുനില കെട്ടിടങ്ങളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് ശക്തമായ നീക്കവുമായി അധികൃതർ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ തന്നെ പതിച്ചിരിക്കണമെന്ന് നഗരസഭ കെട്ടിട ഉടമകളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.