അജ്മാനില്‍ വെയര്‍ ഹൗസിന് തീപിടിച്ചു

അജ്മാന്‍: അജ്മാനിലെ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ ഹൗസിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സഫീര്‍ മാളിന് പിറക് വശത്തെ കമ്പനിക്ക് തീ പിടിച്ചത്. ഉപയോഗിച്ച ഫര്‍ണീച്ചറുകള്‍ വിപണനം നടത്തുന്ന സ്ഥാപനത്തിന്‍റെ വെയര്‍ ഹൗസ് ആണെന്ന് സംശയിക്കുന്നു.

വിവരം അറിഞ്ഞയുടനെ അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നാശനഷ്ടങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Tags:    
News Summary - Warehouse caught fire in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.