മുഹമ്മദ് ബാവ മൂഴിയാൻ,
മുജീബ് പൂഴിത്തറ, റഷീദ് ഇല്ലത്ത്
അൽഐൻ: വേങ്ങരക്കാരുടെ കൂട്ടായ്മയായ വേങ്ങര ഏരിയ ഫ്രണ്ട്സ് അസോസിയേഷന്റെ അൽഐൻ സോണിലേക്കുള്ള 2024-2025 ലെ പ്രതിനിധികളെ തിരഞ്ഞെടുത്തു. അൽഐൻ ജാഹിലി പാർക്കിൽ ചേർന്ന കൂട്ടായ്മയിലാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തത്.
അൽഐന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേങ്ങരക്കാർ ഒത്തുചേരലിൽ പങ്കാളികളായി. ഫിറോസ് കൊളക്കാട്ടിൽ, സൈദലവി ഉണ്യാലുക്കൽ എന്നിവർ രക്ഷാധികാരികളായും പ്രസിഡന്റ്-മുഹമ്മദ് ബാവ മൂഴിയാൻ, ജനറൽ സെക്രട്ടറി-മുജീബ് പൂഴിത്തറ, ട്രഷറർ-റഷീദ് ഇല്ലത്ത്, വൈസ് പ്രസിഡന്റുമാരായി ജാഫർ സാദിഖ് പറങ്ങോടത്ത്, ഫാസിൽ റഹ്മാൻ തച്ചപ്പറമ്പൻ, ജോയന്റ് സെക്രട്ടറിമാരായി അസ്കർ അലി ചെമ്മല, നിഖിൽ ശങ്കരൻകുട്ടി മെഴുകുന്നത്ത്, ഉപദേശക സമിതി അംഗം-മുഹമ്മദ് അലി പറമ്പൻ എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.