അബൂദബി: സന്ദര്‍ശനത്തിന്‍െറ രണ്ടാം ദിവസത്തിലും വി.എസ്. അച്യുതാനന്ദന്‍ അബൂദബിയുടെ ആവേശമായി. ഉച്ചക്ക് കേരള സോഷ്യല്‍ സെന്‍ററില്‍ (കെ.എസ്.സി) നല്‍കിയ സ്വീകരണത്തിനത്തെിയ വി.എസിനെ കാണാനും അദ്ദേഹത്തിന്‍െറ വാക്കുകള്‍ ശ്രവിക്കാനുമായി വന്നവരെ കൊണ്ട് സെന്‍റര്‍ അങ്കണം നിറഞ്ഞു. അര മണിക്കൂര്‍ മുമ്പ് മാത്രമാണ് വി.എസിന് സ്വീകരണം നല്‍കുന്ന വിവരം സെന്‍റര്‍ അധികൃതര്‍ പുറത്തുവിട്ടതെങ്കിലും നൂറുകണക്കിന് ആളുകളാണ് പരിപാടിക്കത്തെിയത്.
താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് ശനിയാഴ്ച രാവിലെ 11.30ന് മുസഫയിലെ ഐകാഡ് സിറ്റി ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാനായി വി.എസ് പുറപ്പെട്ടു. 11.45ഓടെ ക്യാമ്പ് സന്ദര്‍ശിച്ച് തൊഴിലാളികളുമായി കുശലാന്വേഷണം നടത്തിയ ശേഷം അദ്ദേഹം കെ.എസ്.സിയിലേക്ക് വന്നത്.
ഉച്ചക്ക് ഒരു മണിയോടെ മകന്‍ അരുണ്‍കുമാറിനൊപ്പം കെ.എസ്.സിയിലത്തെിയ വി.എസിനെ വേദിയിലേക്ക് ആനയിച്ചു. സ്വാഗതപ്രസംഗത്തിന് ശേഷം വി.എസ് അല്‍പ നേരം ജനങ്ങളോട് സംസാരിച്ചു. മലയാളികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വേണ്ടി കേരള സോഷ്യല്‍ സെന്‍ററും ശക്തി തിയറ്റേഴ്സും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും വി.എസ് പറഞ്ഞു.
തുടര്‍ന്ന് വി.എസിനൊപ്പം ഫോട്ടോയെടുക്കാന്‍ നിരവധി പേര്‍ വേദിയിലത്തെി. വി.എസ് മടങ്ങുമ്പോള്‍ സെല്‍ഫി എടുത്ത് ബുദ്ധിമുട്ടിക്കരുതെന്ന് സെന്‍ററര്‍ പ്രസിഡന്‍റ് ഉപദേശിച്ചെങ്കിലും പലരും ഫോട്ടോക്ക് വേണ്ടി ശ്രമിച്ചു. വൈകുന്നേരത്തോടെ വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങി.
17 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വി.എസ്. അച്യുതാനന്ദന്‍ യു.എ.ഇയിലത്തെിയത്. 1999ല്‍ വി.എസ് അബൂദബിയിലും മസ്കത്തിലും സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം ബഹ്റൈന്‍ സന്ദര്‍ശനവും നടത്തി.
സ്വീകരണ യോഗത്തില്‍ കെ.എസ്.സി പ്രസിഡന്‍റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ശക്തി തിയറ്റേഴ്സ് ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതവും കെ.എസ്.സി വൈസ് പ്രസിഡന്‍റ് ബാബു വടകര നന്ദിയും പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവഹാജി, ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, കെ.എസ്.സി ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, ജെമിനി ഗണേഷ് ബാബു, എവര്‍ സേവ് എം.ഡി സജീവ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.